CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 23 Seconds Ago
Breaking Now

ജീവന് ഭീഷണി ; തന്റെ പേരിലുള്ള കേസുകള്‍ ഷിംല കോടിതിയിലേക്ക് മാറ്റണമെന്ന് കങ്കണ

മുംബൈ കോടതിയില്‍ നിന്നും തന്റെ പേരിലുള്ള കേസുകള്‍ ഷിംല കോടിതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് സുപ്രീം കോടതിയെ സമീപിച്ചു. ശിവസേന നേതാക്കളുടെ ഭീഷണി വര്‍ദ്ധിച്ചുവന്ന സാഹചര്യത്തിലാണ് ആവശ്യവുമായി കങ്കണ സുപ്രീം കോടതിയെ സമീപിച്ചത്.

തനിക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും, പരാതികളും ഹിമാചല്‍ പ്രദേശിലെ ഷിംല കോടതിയിലേയ്ക്ക് മാറ്റണമെന്നാണ് കങ്കണയും, സഹോദരി റങ്കോലി ചന്ദേലും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുകളുടെ വിചാണ മുംബൈ കോടതിയില്‍ നടത്തിയാല്‍ അത് തങ്ങളുടെ ജീവനുപോലും ആപത്താണെന്നാണ് നടി പറഞ്ഞത്. ജാവേദ് അക്തറിന്റെ പരാതിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് ജാവേദ് അക്തര്‍ പരാതിയില്‍ പോലീസ് കങ്കണയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹാജരായില്ലെന്നാരോപിച്ച് മുംബൈ കോടതി കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലാ രീതിയിലും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്, കേസുകള്‍ മാറ്റാന്‍ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത നിര്‍മ്മാണം എന്നപേരില്‍ വീടിന്റെ ഒരു ഭാഗം ഇടിച്ചുകളഞ്ഞ്, ഇതിന് മുന്‍പും മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ബോളിവുഡ് ഡ്രഗ് മാഫിയയെയും ശിവസേന നേതാക്കളെയും കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിനാണ് സര്‍ക്കാര്‍ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.