CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 47 Seconds Ago
Breaking Now

ട്രാഫിക് നിയമം തെറ്റിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ വൈറല്‍

ട്രാഫിക് നിയമം തെറ്റിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പോര്‍ഷ പാനമേറ വാഹനത്തില്‍ ചീറിപായുന്ന ദുല്‍ഖറിനെ വീഡിയോയില്‍ കാണാം. വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര്‍ ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വിഡിയോയില്‍.

ട്രാഫിക് പൊലീസ് വണ്ടി റിവേഴ്‌സ് എടുക്കാന്‍ പറയുന്നതും വാഹനം റിവേഴ്‌സ് എടുത്ത് ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷൂട്ട് ചെയ്ത സംഘം കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.

ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശി കാണിക്കുന്നുണ്ടെങ്കിലും അത് ദുല്‍ഖര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്.

ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. 2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ. അതേസമയം, കുറുപ്, ഹേയ് സിനാമിക എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.