CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 41 Seconds Ago
Breaking Now

ലിമയുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ ഗംഭിരമായി പങ്കെടുത്തവര്‍ക്ക് ഒരു പുതിയ അനുഭവമായി

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍  എല്ലാവര്‍ക്കും പുതിയ അറിവുകള്‍ നല്‍കുന്നതും ഭാവി ചിന്തകളെ ഉദ്യമിപ്പിക്കുന്നതും ആയിരുന്നുവെന്നു പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു     യു കെ യുടെ വിവിധമേഖലയില്‍നിന്നും 98 കുടുംബംങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു കോവിഡ് ബാധിച്ചു ആളുകള്‍ വീടുകളില്‍ തളക്കപ്പെട്ടപ്പോഴും ഇത്രയേറെ ആളുകളെ സൂം മീറ്റിങ്ങിലൂടെ പങ്കെടുപ്പിച്ചു ഇത്തരം ഒരു പരിപാടി വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് , സെക്രട്ടറി സോജന്‍ തോമസ് എന്നിവര്‍ സംതൃപ്തി രേഖപ്പെടുത്തി.പരിപാടികള്‍ക്ക് ക്രിസ്റ്റി ബിനോയ് സ്വാഗതവും  മരിയ സോജന്‍ നന്ദി പറഞ്ഞു 

കുട്ടികളുടെ ഭാവി തിരഞ്ഞെടുക്കുന്നതുനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്ന ഉദ്ദേശത്തിലാണ്  കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നടത്തപ്പെട്ടത്  തുടര്‍ന്നും ഇത്തരം ക്ലാസുകള്‍ ലിമ നടത്തുമെന്ന് ലിമ നേതൃത്വം അറിയിച്ചു 

ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ലിന്‍സ് ഐനാട്ടാണ് ക്ലാസുകള്‍ നയിച്ചത്  ,പരിപാടികള്‍ക്കു ശേഷം പങ്കെടുത്ത എല്ലാവരുടെയും സംശയനിവാരണവും അദ്ദേഹം നിര്‍വ്വഹിച്ചു    

ലിമ നടത്തിയ ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും ക്ലാസ് നയിച്ച ലിന്‍സിനും ലിമ നേതൃത്വ0  നന്ദി അറിയിച്ചു ഭാവിയിലും ലിമ നടത്തുന്ന പരിപാടികളില്‍ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്നും  ലിമ നേതൃത്വ0 അഭ്യര്‍ത്ഥിച്ചു.  

ലിമക്കു വേണ്ടി പി ര്‍ ഒ

 

 

 




കൂടുതല്‍വാര്‍ത്തകള്‍.