
















യുകെയിലെ പ്രമുഖ അസോസിയേഷനായ വാര്‍വിക്ഷെയര്‍ ആന്‍ഡ് ലീമിഗ്ടണ്‍ മലയാളി അസോസിയേഷന്‍ ( വാല്‍മ)യുടെ ഓണാഘോഷം ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പൊന്നോണം 26 മികവുറ്റ പരിപാടികളോടെ അവിസ്മരണീയമായി.


സെപ്റ്റംബര്‍ 19 ശനിയാഴ്ച, നോര്‍ത്ത് ലെമിംഗ്റ്റണ്‍ സ്‌കൂളില്‍ വെച്ചായിരുന്നു വാല്‍മയുടെ ഓണാഘോഷം .മത്സരങ്ങളുടെ ആവേശവും സന്തോഷവും നിറഞ്ഞ ഓണക്കളികളാണ് ആദ്യം ഒരുക്കിയിരുന്നത്. പിന്നീട് രുചികരമായ ഓണസദ്യയും ഒരുക്കിയിരുന്നു.


സദ്യയ്ക്ക് ശേഷം ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം വേദിയില്‍ തുടങ്ങി. ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പൊന്നോണം 26 ന് അദ്ധ്യക്ഷക വഹിച്ചത് വാല്‍മയുടെ പ്രസിഡന്റ് അജീഷ് നായരാണ്. പരിപാടി ഉത്ഘാടനം നിര്‍വ്വഹിച്ചത് നര്‍ത്തകിയും പ്രശസ്ത ടിവി താരവുമായ അനുശ്രീ എസ് നായരാണ്.
യുക്മയെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ ജോര്‍ജുകുട്ടിയും പങ്കെടുത്തു.

പിന്നീട് വേദിയില്‍ ഒട്ടേറെ മികച്ച കലാപരിപാടികളാണ് അരങ്ങേറിയത്. നൃത്തവും പാട്ടും സ്‌കിറ്റുമെല്ലാം കാണികളുടെ കൈയ്യടി നേടി.


അനുഷ്ഠാന കലയായ തെയ്യം വേദിയില്‍ അരങ്ങേറിയപ്പോള്‍ ഏവര്‍ക്കും ഇതൊരു പുതിയ അനുഭവമായി മാറി. കുട്ടികള്‍ക്കെല്ലാം ഇതൊരു പുതുമയേറിയ കാഴ്ചയായിരുന്നു. പിന്നീട് ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയോടെയാണ് പരിപാടി അവസാനിച്ചത്.

ഒത്തൊരുമയോടെ വളരെ മികച്ച രീതിയില്‍ അണിയിച്ചൊരുക്കിയ ഓണാഘോഷത്തിന് പിന്നില്‍ അസോസിയേഷന്‍ നേതൃത്വത്തിന്റെ പ്രയത്‌നമാണ്. കൂട്ടായ ആഘോഷത്തിന് നേതൃത്വം നല്‍കിയ പിന്തുണയാണ് ഈ വലിയ ആഘോഷം ഇത്രയും മനോഹരമാക്കി തീര്‍ക്കാന്‍ കാരണം.


യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഓണാഘോഷത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്നു.
