CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 57 Seconds Ago
Breaking Now

നഴ്‌സുമാര്‍ക്ക് 1% വേതന വര്‍ദ്ധനവ്; പ്രതിഷേധം സംഘടിപ്പിച്ച സംഘാടകയ്ക്ക് കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 10,000 പൗണ്ട് ഫൈന്‍; 65 വയസ്സുള്ള ഹെല്‍ത്ത് വര്‍ക്കറെ അറസ്റ്റ് ചെയ്ത് പോലീസ്

ഒരു ശതമാനം പേ റൈസ് മാന്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടെങ്കിലും ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തിലാണ്

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഒരു ശതമാനം വേദന വര്‍ദ്ധനവ് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച സംഘാടകയ്ക്ക് 10,000 പൗണ്ട് ഫൈന്‍ അടിച്ചുനല്‍കി പോലീസ്. പൊതുപരിപാടികളില്‍ കൊവിഡ്-19 നിയമങ്ങള്‍ ലംഘിച്ചതിനാണ് 61-കാരിയായ സംഘാടകയ്ക്ക് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കിയത്. 

മാഞ്ചസ്റ്റര്‍ സിറ്റി സെന്ററില്‍ പ്രതിഷേധിച്ച 65 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിന്നും പിന്‍മാറാനും, വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. പിന്നീട് വിവരങ്ങള്‍ കൈമാറിയതോടെ ഇവരെ അറസ്റ്റില്‍ നിന്നും മോചിപ്പിച്ചെങ്കിലും 200 പൗണ്ട് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കിയതായി ജിഎംപി പറഞ്ഞു. 

എന്‍എച്ച്എസ് വര്‍ക്കേഴ്‌സ് സേ നോ എന്ന ക്യാംപെയിന്‍ ഗ്രൂപ്പിലെയും, യുണൈറ്റിന്റെ ഗൈസ് & സെന്റ് തോമസ് ഹോസ്പിറ്റല്‍ യൂണിയന്‍ ബ്രാഞ്ചിലെ നഴ്‌സുമാരും, എന്‍എച്ച്എസ് ജീവനക്കാരും ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് പ്രതിഷേധം നടത്തി. വേതന വര്‍ദ്ധനവ് നിര്‍ദ്ദേശം ഒട്ടും മെച്ചപ്പെട്ടതല്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അപലപിച്ച് കൊണ്ട് വ്യക്തമാക്കി. നഴ്‌സിംഗ് സ്റ്റാഫ് ഫ്രണ്ട്‌ലൈനില്‍ മഹാമാരിക്ക് എതിരെ പോരാടുന്ന സ്‌കില്‍ഡ് പ്രൊഫഷണലുകളാണെന്നും, ഇവര്‍ക്ക് മാന്യമായ വേതനത്തിന് അവകാശമുണ്ടെന്നും ആര്‍സിഎന്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു ശതമാനം പേ റൈസ് മാന്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടെങ്കിലും ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തിലാണ്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സ്, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്, യുണീഷന്‍ എന്നിവര്‍ ചാന്‍സലര്‍ ഋഷി സുനാകിന് ആശങ്കകള്‍ അറിയിച്ച് തുറന്ന കത്തയച്ചു. സാമ്പത്തിക ഞെരുക്കം മൂലമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.