CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes Ago
Breaking Now

കോവിഡിനോട് നാലു മാസം പൊരുതിയ ശേഷം ഈസ്റ്റ്ഹാമിലെ വീട്ടമ്മ അനിത മരണത്തിന് കീഴടങ്ങി ; യുകെയില്‍ കോവിഡ് ജീവനെടുത്തത് 37 മലയാളികളുടെ

രോഗം വന്നെങ്കിലും ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവര്‍. എന്നാല്‍ പ്രമേഹം രോഗത്തിന്റെ തീക്ഷ്ണത കൂട്ടി.

നാലു മാസമായി കോവിഡിനോട് പൊരുതി ഈസ്റ്റ്ഹാമിലെ മലയാളി വീട്ടമ്മ ഇന്നലെ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുകെയില്‍ ഷെഫ് ആയി ജോലി നോക്കുകയാണ് അനിതയുടെ ഭര്‍ത്താവ് ജയമോഹന്‍. മക്കളായ അതുലും അക്ഷയും ആമസോണ്‍ കമ്പനി ജീവനക്കാരാണ്. ഭര്‍ത്താവ് ജയമോഹന് എല്ലാ പിന്തുണയുമായി അനിത ഒപ്പമുണ്ടായിരുന്നു. പ്രമേഹ രോഗിയായിരുന്നെങ്കിലും ആരോഗ്യവതിയായിരുന്നു അനിത. കുടുംബത്തില്‍ മക്കള്‍ക്കും അച്ഛനും കോവിഡ് വന്ന് സുഖപ്പെട്ടതിനെ തുടര്‍ന്നാണ് അനിതയ്ക്കും രോഗബാധ ഉണ്ടാകുന്നത്. രോഗം വന്നെങ്കിലും ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവര്‍. എന്നാല്‍ പ്രമേഹം രോഗത്തിന്റെ തീക്ഷ്ണത കൂട്ടി.

ഏറെ കാലം ഈസ്റ്റ്ഹാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിന് അടുത്തുള്ള പാപ്വാര്‍ത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ അഞ്ചു മാസത്തോളം എക്‌മോ വെന്റിലേറ്ററില്‍ കഴിഞ്ഞെങ്കിലും ജീവന്‍ തിരിച്ചുപിടിക്കാനായില്ല.

ഈസ്റ്റ്ഹാമിലെ അനന്തപുരി റെസ്റ്റൊറന്റിലെ മിടുക്കനായ ഷെഫായിരുന്നു ജയമോഹന്‍. ഇപ്പോള്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ ജീവനക്കാരനാണ്. ആലപ്പുഴ തലവടി സുബ്രഹ്മണ്യപുരം സ്വദേശിയാണ് ജയമോഹന്‍. മങ്കൊമ്പ് സ്വദേശിയാണ് അനിത.

 




കൂടുതല്‍വാര്‍ത്തകള്‍.