CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 25 Seconds Ago
Breaking Now

യുകെയിലെ ഉഴവൂരുകാര്‍ക്ക് ഇതു വേദനയുടെ ദിവസം ; വെയ്ല്‍സില്‍ ബൈജുവും ക്രോയിഡോണില്‍ നിന്ന് ബ്രിസ്‌ബെയ്‌നിലേക്ക് പോയ അമ്പിളിയും മരണമടഞ്ഞത് ഒരേ ദിവസം ; സുഹൃത്തുക്കള്‍ വേദനയാവുകയാണ് ഈ വേര്‍പാട്‌

ആറു മാസമായി കാന്‍സര്‍ മൂലം ദുരിതത്തിലായിരുന്നു ബൈജു സ്റ്റീഫന്‍.

ഉഴവൂരുകാര്‍ക്ക് സ്വന്തം നാട്ടുകാരായ രണ്ടു പേരെയാണ് നഷ്ടമായിരിക്കുന്നത്. വെയ്ല്‍സില്‍ നിന്നുള്ള ബൈജു സ്റ്റീഫനേയും യുകെയില്‍ നിന്ന് ആസ്‌ട്രേലിയയ്ക്ക് കുടിയേറിയ അമ്പിളിയേയും. ഇരുവരുടേയും മരണവാര്‍ത്ത സുഹൃത്തുക്കളില്‍ കടുത്ത ആഘാതമായിരിക്കുകയാണ്.കോവിഡ് കാലമായതിനാല്‍ തന്നെ ഇവരുടെ രോഗാവസ്ഥ പല സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല.

ആറു മാസമായി കാന്‍സര്‍ മൂലം ദുരിതത്തിലായിരുന്നു ബൈജു സ്റ്റീഫന്‍. രോഗം മൂര്‍ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. വര്‍ഷങ്ങളായി സൗത്ത് വെയ്ല്‍സിലെ ബ്രിന്‍മവര്‍ എന്ന സ്ഥലത്താണ് ബൈജുവും കുടുംബവും താമസിക്കുന്നത്. ക്‌നാനായ സമുദായത്തിലെ സജീവ അംഗം കൂടിയായിരുന്നു. ഉഴവൂരില്‍ നിന്നുള്ള ഒട്ടേറെ പരിചയക്കാര്‍ക്ക് ഈ വേര്‍പാട് വലിയ വേദനയാകുകയാണ്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളില്‍ ഒരാളായ വിന്‍സന്റും യുകെയിലെ സ്വാന്‍സിയയിലാണ് കഴിയുന്നത്. മറ്റൊരു സഹോദരന്‍ കാനഡ മലയാളിയാണ്. സംസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. നാട്ടില്‍ എത്തിക്കാനാണ് ആലോചന. ഏക മകള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ്.

ഓസ്‌ട്രേലിയയില്‍ മരിച്ച അമ്പിളിയുടെ വിയോഗ വാര്‍ത്ത ക്രോയ്‌ഡോണ്‍ മലയാളി സമൂഹത്തില്‍ വലിയ വേദനയാകുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാലിയേറ്റിവ് കെയര്‍ ചികിത്സയിലായിരുന്നു അമ്പിളി.രണ്ടു വയസു തികയാത്ത ഇളയ കുട്ടിയേയും സംരക്ഷിച്ചിരുന്നത് ഭര്‍ത്താവ് ഗിരീഷാണ്.

ഏതാനും നാളായി ആരോഗ്യ നില മോശമായിരുന്നു. ക്രോയ്‌ഡോണ്‍ മലയാളികള്‍ക്ക് മറക്കാനാകാത്ത വ്യക്തിയാണ് അമ്പിളി. ഓസ്‌ട്രേലിയയ്ക്ക് മാറിയിട്ട് ഏഴു വര്‍ഷമായി എന്നു വിശ്വസിക്കാനാകാത്ത രീതിയില്‍ അടുപ്പമാണ് ഇവിടുള്ളവര്‍ക്ക്. ഉഴവൂരുകാര്‍ക്ക് പരിചിതമാണ് ഈ കുടുംബം.

 




കൂടുതല്‍വാര്‍ത്തകള്‍.