CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 53 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍ നോമ്പുകാല നവീകരണ ധ്യാനം മാര്‍ച്ച് 26 മുതല്‍ 28 വരെ

വിശുദ്ധ വാരത്തിന് ഒരുക്കമായി പ്രമുഖ വചന പ്രഘോഷകനും കപ്പ്യൂച്ചന്‍ സഭാംഗവുമായ റവ ഫാ ജോണ്‍സ് പുല്‍പറമ്പില്‍ നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 26 മുതല്‍ 28 വരെ തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു.

മാര്‍ച്ച് 29,30,31 തിയതികളില്‍ വൈകുന്നേരം 5.45 ന് വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി, കുമ്പസാരത്തിനുള്ള ശുശ്രൂഷ, ദിവ്യകാരുണ്യാരാധന(സൂമില്‍) ഉണ്ടായിരിക്കുന്നതാണ്.

ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെ തിയതികളില്‍ ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു.

സ്വന്തം ഭവനങ്ങളിലിരുന്ന് പങ്കെടുക്കാവുന്നത് പോലെ സൂമിലൂടെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹത്താല്‍ നിറയുവാന്‍ എല്ലാവരേയും സസ്‌നേഹം ക്ഷണിച്ചുകൊണ്ട് എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CST എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു




കൂടുതല്‍വാര്‍ത്തകള്‍.