CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 4 Seconds Ago
Breaking Now

പോലീസ് ഓഫീസര്‍ ജോലി ഉപേക്ഷിച്ച് സ്വന്തം ചിത്രങ്ങളും, വീഡിയോയും ഓണ്‍ലൈനില്‍ വിറ്റ് കോടീശ്വരിയായി 27-കാരി; പോലീസ് ജോലി ഉപേക്ഷിച്ചതിന്റെ ഗുണത്താല്‍ പ്രതിമാസം 94,000 പൗണ്ട് വരെ വരുമാനം നേടി ഗ്ലാമര്‍ മോഡല്‍!

മോഡലിംഗില്‍ വര്‍ഷങ്ങളായി തുടരുന്നുവെന്നും, ഒരിക്കലും പരിധി ലംഘിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഷാര്‍ലെറ്റ്

പോലീസ് ഓഫീസര്‍ ജോലിയാണോ, ഓണ്‍ലൈന്‍ മോഡലിംഗ് ജോലിയാണോ നല്ലത്? ഈ ചോദ്യം സ്വയം ചോദിച്ചപ്പോള്‍ പോലീസ് ജോലി ഉപേക്ഷിച്ച് ഓണ്‍ലൈനില്‍ ഗ്ലാമര്‍ മോഡലായി മാറാന്‍ തുനിഞ്ഞിറങ്ങിയ വ്യക്തിയാണ് 27-കാരി ഷാര്‍ലെറ്റ് റോസ്. എന്തായാലും ആ തീരുമാനം തെറ്റിയില്ല സ്വന്തം ചിത്രങ്ങളും, വീഡിയോയും ഓണ്‍ലൈനില്‍ വിറ്റ് ചുരുങ്ങിയ സമയം കൊണ്ടൊരു കോടീശ്വരിയായി മാറിയിരിക്കുകയാണ് റോസ്.

എസെക്‌സില്‍ നിന്നുള്ള ഷാര്‍ലെറ്റ് റോസ് പോലീസ് സേനയിലെ പുരുഷ മേധാവിത്വത്തില്‍ മനംമടുത്താണ് ജോലി ഉപേക്ഷിച്ചത്. ഒരു സുഹൃത്തിന്റെ ടെസ്റ്റ് ഷൂട്ടില്‍ പങ്കെടുത്തതോടെ ഇവര്‍ മോഡലിംഗില്‍ ചെന്നുചാടി. 2016ല്‍ ഒണ്‍ലിഫാന്‍സ് എന്ന വെബ്‌സൈറ്റ് തുടങ്ങുന് ഘട്ടത്തില്‍ ഷാര്‍ലെറ്റിനും ഓണ്‍ലൈന്‍ മോഡലാകാന്‍ ക്ഷണം ലഭിച്ചു. ആ അവസരം ഉപയോഗിച്ച മോഡലിന് ഇപ്പോള്‍ പ്രതിമാസം ആപ്പ് വഴി 94,000 പൗണ്ട് വരെയാണ് വരുമാനം. ഇതിനകം ഏകദേശം 1.3 മില്ല്യണ്‍ പൗണ്ട് ഇവര്‍ നേടിക്കഴിഞ്ഞു. 

എന്നാല്‍ അശ്ലീലചിത്രങ്ങളും, വീഡിയോയുടെയും വില്‍പ്പന നടക്കുന്ന വെബ്‌സൈറ്റില്‍ മാന്യമായ വീഡിയോയും, ഫോട്ടോയുമാണ് താന്‍ പങ്കുവെയ്ക്കുന്നതെന്നാണ് ഈ മുന്‍ പോലീസ് ഓഫീസറുടെ നിലപാട്. സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും കാണാവുന്ന തരത്തിലുള്ളതാണ് തന്റെ കണ്ടന്റെന്നാണ് ഇവരുടെ വാദം. 

മോഡലിംഗില്‍ വര്‍ഷങ്ങളായി തുടരുന്നുവെന്നും, ഒരിക്കലും പരിധി ലംഘിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഷാര്‍ലെറ്റ് പറയുന്നു. ആളുകളെ സന്തോഷിപ്പിക്കുന്ന, അതേസമയം സുഹൃത്തുക്കളും, കുടുംബവും കണ്ടാല്‍ ബുദ്ധിമുട്ട് തോന്നാത്ത ചിത്രങ്ങളും, വീഡിയോകളുമാണ് തന്റേതെന്നും ഈ മുന്‍ പോലീസുകാരി വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.