CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 14 Seconds Ago
Breaking Now

പാലക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തു; ജയിച്ചാലും തോറ്റാലും പാലക്കാട് തന്നെ നില്‍ക്കും ; ഇ ശ്രീധരന്‍

ബി.ജെ.പിയുടെ വളര്‍ച്ച താന്‍ എത്തിയതോടെ കൂടിയെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ബി.ജെ.പി ആരെയും പിന്തുണയ്ക്കില്ല. ഇതോടെ രാഷ്ട്രപതി ഭരണമാവും കേരളത്തിലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആദ്യഘട്ടത്തില്‍ 42 മുതല്‍ 70 സീറ്റ് വരെ ബി.ജെ.പിക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 35 മുതല്‍ 46 സീറ്റ് വരെ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ വളര്‍ച്ച താന്‍ എത്തിയതോടെ കൂടിയെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.