വലിയ വഴക്കുകള്‍ നിസ്സാരമായി പര്യവസാനിക്കുന്ന സംഭവങ്ങളെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ വരെ ഈ അവസ്ഥയില്‍ കലാശിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിലും സമാനമായ രീതിയില്‍ കുടുംബ കലഹം അവസാനിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതിന് കാരണമാകുന്നതാകട്ടെ ഒരു മരണവും!
വില്ല്യം രാജകുമാരനും, ഹാരി രാജകുമാരനും തമ്മില്‍ ചെറിയ അകല്‍ച്ച രൂപപ്പെട്ട് നില്‍ക്കുമ്പോള്‍ മുത്തശ്ശന്‍ ഫിലിപ്പ് രാജകുമാരന്റെ മരണമാണ് വഴക്കിനും, പിണക്കത്തിനും ഇടവേള നല്‍കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന സംസ്‌കാര ചടങ്ങിനായി ഹാരി പറന്നെത്തുമ്പോള്‍ വില്ല്യമിനൊപ്പം മുത്തശ്ശന്റെ ശവമഞ്ചത്തിന് പിന്നിലായി നടക്കാന്‍ ഇരുവരും ഒത്തുചേരുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വിന്‍ഡ്‌സറില്‍ എഡിന്‍ബര്‍ഗ് ഡ്യൂക്കിന് വേണ്ടിയുള്ള സര്‍വ്വീസിനായി റോയല്‍ ഘോഷയാത്ര സംഘടിപ്പിക്കുമ്പോള്‍ സഹോദരങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും.
ഹാരിയും, മെഗാനും ഒപ്രാ വിന്‍ഫ്രേയ്ക്ക് നല്‍കി അഭിമുഖത്തിന് ശേഷം ഇതാദ്യമായാണ് വില്ല്യമുമായി കൂടിക്കാഴ്ച നടത്തുന്നത്. ജ്യേഷ്ഠന്‍ രാജകുടുംബത്തിനകത്ത് പെട്ടുനില്‍ക്കുന്ന അവസ്ഥയാണെന്ന് ഹാരി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം കാലിഫോര്‍ണിയയില്‍ രണ്ടാമത്തെ കുഞ്ഞുമായി ഗര്‍ഭിണിയായിരിക്കുന്ന മെഗാന് മെഡിക്കല്‍ ഉപദേശത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഹാരിയും, മെഗാനുമായുള്ള ബന്ധം മോശമായിരിക്കുന്ന അവസരത്തില്‍ ചടങ്ങുകള്‍ക്കായി ഹാരി എത്തുന്നത് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള വഴിയൊരുക്കുമെന്ന് രാജകീയി വിദഗ്ധര്‍ കരുതുന്നു.
ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി ഹാരിയും, മെഗാനും കണ്ടുമുട്ടുമ്പോള്‍ ഒരു വെടിനിര്‍ത്തലിനുള്ള സാധ്യത തെളിയുന്നുണ്ട്. ഈ അവസരം ഇരുവരും മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ രാജകുടുംബത്തിലെ ഭിന്നിപ്പ് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.