CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 40 Seconds Ago
Breaking Now

എന്‍എച്ച്എസിനെ 'ശരിയാക്കാന്‍' പണവും, ജീവനക്കാരും വേണം! 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; ബാക്ക്‌ലോഗ് തീര്‍ക്കാന്‍ ചില ആശുപത്രികള്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും; പണിയെടുത്ത് നടുവൊടിഞ്ഞ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ആശ്വാസം ഇനിയും അകലെ?

ദീര്‍ഘകാല കൊവിഡുമായി മുന്നോട്ട് പോകാന്‍ എന്‍എച്ച്എസ് കൂടുതല്‍ ജോലി ചെയ്യേണ്ടി വരുമെന്നും മുന്നറിയിപ്പ്

കൊവിഡ് മഹാമാരി സൃഷ്ടിച്ച ബാക്ക്‌ലോഗ് തീര്‍ക്കാന്‍ ചില ആശുപത്രികള്‍ക്ക് അഞ്ച് വര്‍ഷം വരെ വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മുന്നറിയിപ്പ്. 20 വര്‍ഷക്കാലത്തിനിടെയുള്ള റെക്കോര്‍ഡ് കണക്കുകളാണ് ഈ ഘട്ടത്തില്‍ പുറത്തുവരുന്നതെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഹോസ്പിറ്റല്‍സ് & മെന്റല്‍ ഹെല്‍ത്ത്, കമ്മ്യൂണിറ്റി, ആംബുലന്‍സ് സര്‍വ്വീസുകളെ പ്രതിനിധീകരിക്കുന്നവരാണ് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ്. 

ഇംഗ്ലണ്ടില്‍ ദുരിതം ഏറ്റുവാങ്ങുന്ന ട്രസ്റ്റുകള്‍ കൊവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ വേണ്ടി വരുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം 4.7 മില്ല്യണ്‍ എത്തിയെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഒടുവിലായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

ക്യാന്‍സര്‍ ചികിത്സ തുടങ്ങാന്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരുടെ എണ്ണം ഏകദേശം 4 ലക്ഷമാണ്. ബാക്ക്‌ലോഗ് തീര്‍ക്കാന്‍ വിദഗ്ധമായ പ്ലാന്‍ തയ്യാറാക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് പറഞ്ഞു. കൂടുതല്‍ ആശുപത്രി ബെഡുകള്‍, മെഡിക്കല്‍ എക്യുപ്‌മെന്റ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവയ്ക്ക് പുറമെ ഡയഗനോസ്റ്റിക്‌സ്, ട്രോമ കെയറില്‍ മികവ് ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

കൊറോണാവൈറസ് ഭാവിയില്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള വ്യാപനം മുന്നില്‍ കണ്ട് ആശുപത്രികള്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരികയും ചെയ്യുമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സണ്‍ പറഞ്ഞു. ദീര്‍ഘകാല കൊവിഡുമായി മുന്നോട്ട് പോകാന്‍ എന്‍എച്ച്എസ് കൂടുതല്‍ ജോലി ചെയ്യേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.