CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 50 Seconds Ago
Breaking Now

ഇസ്രയേലിന്‍ 'നാഥനായി' വാക്‌സിന്‍! 81 ശതമാനം ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ മാസ്‌കില്‍ നിന്നും മോചനം; കണ്ടുകൊതിച്ച് ലോകം!

യുകെയും സമാനമായ രീതിയില്‍ വാക്‌സിന്‍ പദ്ധതി നടപ്പാക്കുന്നതിനാല്‍ മാസ്‌ക് രഹിതമായ ജീവിതം അടുത്ത് തന്നെ സാധ്യമാകുമെന്ന പ്രതീക്ഷ വളരുകയാണ്

മുഖത്ത് വീര്‍പ്പുമുട്ടിക്കുന്ന മാസ്‌കില്‍ നിന്നും എന്നാണ് മോചനം ലഭിക്കുക? ലോകം ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം ലഭ്യമാക്കി ഇസ്രയേല്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മാസ്‌ക് ധരിക്കാതെ സഞ്ചരിക്കാനുള്ള അവസരം നടപ്പാക്കി. 81 ശതമാനം മുതിര്‍ന്നവര്‍ക്കും കൊറോണാവൈറസ് വാക്‌സിനേഷന്‍ എത്തിച്ച് കൊണ്ടാണ് ഇസ്രയേല്‍ ഈ നീക്കം നടത്തിയത്. 

ഫിസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ പദ്ധതി അതിവേഗം നടപ്പാക്കികൊണ്ടാണ് ഇസ്രയേല്‍ ലോകത്തിന് മുന്നില്‍ സഞ്ചരിക്കുന്നത്. 16 വയസ്സിന് മുകളില്‍ പ്രായമുള്ള 81 ശതമാനത്തോളം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ ആശുപത്രി അഡ്മിഷനും, വ്യാപനവും കുറച്ച് നിര്‍ത്താനും അവര്‍ക്ക് സാധിച്ചു. 

യുകെയും സമാനമായ രീതിയില്‍ വാക്‌സിന്‍ പദ്ധതി നടപ്പാക്കുന്നതിനാല്‍ മാസ്‌ക് രഹിതമായ ജീവിതം അടുത്ത് തന്നെ സാധ്യമാകുമെന്ന പ്രതീക്ഷ വളരുകയാണ്. അടുത്ത ദിവസം തന്നെ രണ്ടാമത്തെ ഡോസ് വാക്‌സിനുകളുടെ എണ്ണം 10 മില്ല്യണിലേക്ക് എത്തും. ദിവസേനയുള്ള കൊവിഡ് കേസുകള്‍ 2000ന് താഴേക്കും പതിച്ചിട്ടുണ്ട്. 

മാസ്‌ക് ധരിക്കുന്ന നിബന്ധന ഒഴിവാക്കിയതോടെ ഞായറാഴ്ച ഇസ്രയേലില്‍ ആളുകള്‍ക്ക് സ്വതന്ത്രരായി പുറത്തിറങ്ങി. കൊറോണാവൈറസില്‍ നിന്നും പുറത്തുകടക്കുന്നതില്‍ ലോകത്തില്‍ തന്നെ തങ്ങളുടെ രാജ്യം മുന്‍നിരയിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. അതേസമയം പരിപാടി പൂര്‍ത്തിയായിട്ടില്ലെന്നും ഏത് സമയവും മടങ്ങിവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.