സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണ്. കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം താല്കാലിക അടച്ചിടല്‍ അനിവാര്യമെന്നാണ് വിദഗ്ധര്‍ അഭിപ്രയപെടുന്നത്.
രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങി. മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോള്‍ 303733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് വ്യക്തം. നിലവില്‍ ചികില്‍സയില്‍ ഉള്ള 345887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 28ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യം. മരണ നിരക്കും ഉയരും. അതുകൊണ്ട് പരമാവധി സമ്പര്‍ക്കം കുറയ്ക്കുകയാകണം ലക്ഷ്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാന്‍ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്റിലേറ്ററുകളിലുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ് ഇതര ചികില്‍സകള്‍ കുറച്ചും സ്വകാര്യ മേഖലയിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുത്തും ചികില്‍സയാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍ തുടങ്ങി. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും, അതും രാത്രി 9 മണി വരെ മാത്രം.
ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീര്‍ഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും, മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും ആണ് അനുമതി.
തുണിക്കടകള്‍, ജ്വല്ലറി, ബാര്‍ബര്‍ ഷോപ്പ് എന്നിവ തുറക്കില്ല. പാല്, പച്ചക്കറി, പലല്യജ്ഞനം, മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആശുപത്രികള്‍,ഫാര്‍മസി എന്നിവയ്ക്കും തടസ്സമില്ല. പെട്രോള്‍ പമ്പ് , വര്‍ക്ക് ഷോപ്പ്, ടെലികോം സര്‍വ്വീസുകള്‍ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല. സിനിമാ സിരീയല്‍ ചിത്രീകരണം നടക്കില്ല