CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 15 Seconds Ago
Breaking Now

ഇന്ത്യന്‍ കൊവിഡ് വേരിയന്റിന്റെ യുകെ ഹോട്ട്‌സ്‌പോട്ടായി ബോള്‍ട്ടണ്‍; ദേശീയ ശരാശരിയേക്കാള്‍ നാലിരട്ടി ഇന്‍ഫെക്ഷന്‍; കേസുകളില്‍ രാജ്യത്ത് രണ്ടാമത്

പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ സൈറ്റിന് പുറമെ ഹിന്ദു ക്ഷേത്രവും ലാറ്ററല്‍ ഫ്‌ളോ ഡിവൈസ് ടെസ്റ്റ് സെന്ററായി പ്രവര്‍ത്തിക്കുന്നു

ഇന്ത്യന്‍ വേരിയന്റിന്റെ യുകെയിലെ ഹോട്ട്‌സ്‌പോട്ടായി ബോള്‍ട്ടണ്‍. യുകെയില്‍ 'വേരിയന്റ് ഓഫ് കണ്‍സേണായി' ഇന്ത്യന്‍ വേരിയന്റ് ഉയര്‍ന്നിരുന്നു. പട്ടണത്തില്‍ വേരിന്റ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തടയിടാന്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വാക്‌സിനേഷന്‍ പദ്ധതിയില്‍ ജനങ്ങള്‍ പങ്കാളികളാകാനും ആഹ്വാനമുണ്ട്. 

നിലവില്‍ 520 സ്ഥിരീകരിച്ച കേസുകളാണ് ഇന്ത്യന്‍ വേരിയന്റുമായി ബന്ധപ്പെട്ട് യുകെയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് കേവലം 202 കേസുകളായിരുന്നു. ചില മേഖലകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ടെസ്റ്റിംഗും അധികൃതര്‍ നടത്തുന്നുണ്ട്. സേര്‍ജ് ടെസ്റ്റിംഗിന്റെ ഭാഗമായി രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ടെസ്റ്റിന് വിധേയമാക്കും. 

പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ സൈറ്റിന് പുറമെ ഹിന്ദു ക്ഷേത്രവും ലാറ്ററല്‍ ഫ്‌ളോ ഡിവൈസ് ടെസ്റ്റ് സെന്ററായി പ്രവര്‍ത്തിക്കുന്നു. പുതിയ സ്‌ട്രെയിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയതിനൊപ്പം രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുള്ള മേഖലയും ബോള്‍ട്ടനാണ്. ലങ്കാഷയറിലെ ഹിന്‍ഡ്‌ബേണ്‍ മാത്രമാണ് മുന്നിലുള്ളത്. 

മേയ് 3 വരെയുള്ള നിരക്കുകള്‍ അനുസരിച്ച് 1 ലക്ഷം പേരില്‍ 89 കേസുകളാണ് ബോള്‍ട്ടനിലുള്ളത്. ഒരാഴ്ച കൊണ്ട് 78 ശതമാനമാണ് വര്‍ദ്ധന. ദേശീയ ശരാശരി ഇതേസമയത്ത് കേവലം 20.6 കേസുകളാണ്. 




കൂടുതല്‍വാര്‍ത്തകള്‍.