CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes 42 Seconds Ago
Breaking Now

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നു ; പരാതിയുമായി കുടുംബം

പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഭര്‍ത്താവില്‍ നിന്നുള്ള ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്നാണ് ഭാര്യ പ്രിയങ്കയുടെ കുടുംബത്തിന്‌റെ ആരോപണം. സംഭവത്തില്‍ പ്രിയങ്കയുടെ അനിയിന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. നിലവില്‍ അന്വേഷണം നടക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയായ പ്രിയങ്ക ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണപ്പെട്ടത്. വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭതൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് മുമ്പ് തന്നെ പ്രിയങ്ക പൊലീസില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു.

ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.