CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 12 Seconds Ago
Breaking Now

ഹാരി രാജകുമാരന്റെ മറ്റൊരു 'കള്ളം' കൂടി പൊളിഞ്ഞോ? രാജകീയ ജീവിതം ഉപേക്ഷിച്ചതിന് പിന്നാലെ സാമ്പത്തിക സഹായം പിന്‍വലിക്കപ്പെട്ടെന്ന സസെക്‌സ് ഡ്യൂക്കിന്റെ വാദം നുണയോ? ക്ലാരന്‍സ് ഹൗസ് ഖജനാവില്‍ നിന്നും നല്ലൊരു തുക മകന് നല്‍കിയെന്ന് അക്കൗണ്ട് രേഖകള്‍!

സാമ്പത്തിക സ്വാതന്ത്ര്യം തേടിപ്പോയെങ്കിലും കഴിഞ്ഞ സമ്മര്‍ വരെ ചാള്‍സ് രാജകുമാരന്‍ മകനും ഭാര്യക്കുമുള്ള പണം നല്‍കി

രാജകുടുംബത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയതിന് പിന്നാലെ തങ്ങളെ സാമ്പത്തികമായി കുടുംബം ഉപേക്ഷിച്ചെന്നാണ് ഹാരി രാജകുമാരന്‍ ഇതുവരെ വാദിച്ചിരുന്നത്. എന്നാല്‍ മെഗ്‌സിറ്റിന് ശേഷമുള്ള മാസങ്ങളിലും സസെസ്‌ക് ഡ്യൂക്കിനും, ഡച്ചസിനും നല്ലൊരു തുക ചാള്‍സ് രാജകുമാരന്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

രാജകീയ ജീവിതം ഉപേക്ഷിച്ചെങ്കിലും മകനും, ഭാര്യക്കും കഴിഞ്ഞ വര്‍ഷം സമ്മര്‍ വരെ ഭാവി രാജാവ് പണം നല്‍കിയെന്നാണ് ആദ്യമായി രാജകീയ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. 4.4 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ക്ലാരന്‍സ് ഹൗസ് ഖജനാവിലെ വരുമാനത്തില്‍ നിന്നാണ് രണ്ട് ആണ്‍മക്കള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും ചാള്‍സ് പിന്തുണ ലഭ്യമാക്കിയത്. 

കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ കുടുംബം സാമ്പത്തിക പിന്തുണ അവസാനിപ്പിച്ചെന്നാണ് ഹാരി രാജകുമാരന്‍ ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. താനും, ഭാര്യയും അമ്മ ബാക്കിവെച്ച സമ്പാദ്യത്തില്‍ ഒതുങ്ങി ജീവിക്കേണ്ട അവസ്ഥയിലേക്ക് ചുരുങ്ങിയെന്നും ഹാരി അവകാശപ്പെട്ടിരുന്നു. 

എന്നാല്‍ കുടുംബത്തില്‍ നിന്നും അകന്ന് താമസിക്കാന്‍ നിശ്ചയിച്ച മകന് സാമ്പത്തിക പിന്തുണ തുടരുകയാണ് ചാള്‍സ് ചെയ്തതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വാര്‍ഷിക സാമ്പത്തിക അക്കൗണ്ടുകള്‍ ക്ലാരന്‍സ് ഹൗസും, ബക്കിംഗ്ഹാം കൊട്ടാരവും വെളിപ്പെടുത്തിയതോടെയാണ് ഹാരിയുടെ വാദമുഖങ്ങള്‍ പൊളിയുന്നത്. 

സാമ്പത്തിക സ്വാതന്ത്ര്യം തേടിപ്പോയെങ്കിലും കഴിഞ്ഞ സമ്മര്‍ വരെ ചാള്‍സ് രാജകുമാരന്‍ മകനും ഭാര്യക്കുമുള്ള പണം നല്‍കി. ഇതിന് ശേഷമാണ് ഫണ്ടിംഗ് അവസാനിപ്പിച്ചത്. ഇപ്പോള്‍ ദമ്പതികള്‍ സാമ്പത്തികമായി സ്വതന്ത്രരാണ്, ഒരു ക്ലാരന്‍സ് ഹൗസ് വക്താവ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.