CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 52 Minutes 30 Seconds Ago
Breaking Now

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ രാമായണമാസാചരണം

തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. ഇംഗ്ലണ്ടിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ അധ്യാത്മ രാമായണത്തിന്റെ ദൈനംദിന ബഹുഭാഷാ പാരായണമായ രാമായണ പാരായണ മഹോല്‍സവം 2021 ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. ക്ഷേത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തല്‍സമയം ലോകമെമ്പാടുമുള്ള ഭക്തര്‍, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍  രാമായണം, ദിവസവും പാരായണം ചെയ്യും.   കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ രാമായണപാരായണം ആരംഭിക്കുന്നു. നട തുറന്നു പാരായണം ആരംഭിച്ച് ആരതിയില്‍ സമാപിക്കും, തുടര്‍ന്ന് ഹരിവരാസനത്തോട് കൂടി നട അടയ്ക്കും. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

EMail: kentayyappatemple@gmail.com

Website: http://kentayyappatemple.org/

Facebook: www.facebook.com/kenthindusamajam.kent/

Twitter: https://twitter.com/KentHinduSamaj

Tel: 07838 170203 / 07507 766652 

For Pooja bookings : https://www.paypal.com/donate/?hosted_button_id=38UMTBXSRWWVA&Z3JncnB0=

 

 




കൂടുതല്‍വാര്‍ത്തകള്‍.