CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 44 Minutes 54 Seconds Ago
Breaking Now

എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ജോര്‍ജ്ജ് രാജകുമാരന്റെ പുതിയ ചിത്രം പുറത്തുവിട്ടു; മുത്തശ്ശന്‍ ഫിലിപ്പിന് ആദരവായി പ്രിയപ്പെട്ട ലാന്‍ഡ്‌റോവറിന് മുകളില്‍ ഇരിക്കുന്ന ചിത്രം പകര്‍ത്തി കെയ്റ്റ്

മുതിര്‍ന്ന ജീവിതകാലം മുഴുവന്‍ ലാന്‍ഡ് റോവറുകളാണ് ഫിലിപ്പ് രാജകുമാരന്‍ ഉപയോഗിച്ചിരുന്നത്

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജോര്‍ജ്ജ് രാജകുമാരന്റെ പുതിയ ചിത്രം പങ്കുവെച്ചു. മുത്തശ്ശന്‍ എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ എഞ്ചിനീയറിംഗ് പ്രേമത്തിന് അനുയോജ്യമായി ഓഫ്-റോഡ് വാഹനത്തിന് മുകളില്‍ ഇരിക്കുന്ന രാജകുമാരന്റെ ചിത്രമാണ് ഇക്കുറി പങ്കുവെച്ചിരിക്കുന്നത്. നോര്‍ഫോക്കിലെ ആംനര്‍ ഹാളിലെ വീട്ടില്‍ വെച്ച് 39-കാരി കെയ്റ്റ് മിഡില്‍ടണാണ് ചിത്രം പകര്‍ത്തിയത്. 

തന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നതിന് തൊട്ടുമുന്‍പ് ഏപ്രിലിലാണ് ഫിലിപ്പ് രാജകുമാരന്‍ മരണപ്പെട്ടത്. പതിവായി ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന അദ്ദേഹത്തിന്റെ അവസാന യാത്ര പോലും പ്രത്യേക രൂപമാറ്റം വരുത്തിയ ഡിഫന്‍ഡറിലായിരുന്നു. പ്രശസ്തമായ വാഹനത്തിന് മുകളില്‍ ഇരുത്തി ജോര്‍ജ്ജിന്റെ ചിത്രം പകര്‍ത്തിയത് മുത്തശ്ശനുള്ള ആദരവായാണ് വിലയിരുത്തപ്പെടുന്നത്. 

വ്യാഴാഴ്ചയാണ് ജോര്‍ജ്ജ് എട്ടാം പിറന്നാള്‍ ആഘോഷിക്കുന്നത്. ഫോട്ടോഗ്രാഫറായ ഡച്ചസാണ് ജോര്‍ജ്ജിന്റെയും, ഷാര്‍ലെറ്റ് രാജകുമാരിയുടെയും, ലൂയിസ് രാജകുമാരന്റെയും ചിത്രങ്ങള്‍ പതിവായി പകര്‍ത്തുന്നത്. മുതിര്‍ന്ന ജീവിതകാലം മുഴുവന്‍ ലാന്‍ഡ് റോവറുകളാണ് ഫിലിപ്പ് രാജകുമാരന്‍ ഉപയോഗിച്ചിരുന്നത്. പല തവണ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.  




കൂടുതല്‍വാര്‍ത്തകള്‍.