CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 31 Minutes 2 Seconds Ago
Breaking Now

ബ്രിട്ടനിലെ കൊറോണാവൈറസ് കേസുകള്‍ തുടര്‍ച്ചയായ 4-ാം ദിനവും താഴ്ന്നു; മൂന്നാം വ്യാപനം അടുത്ത ആഴ്ച കുതിക്കുമെന്ന മുന്നറിയിപ്പുകള്‍ അസ്ഥാനത്താക്കി പോസിറ്റീവ് രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷയേകുന്നു; അണ്‍ലോക്കിംഗിന്റെ പ്രത്യാഘാതം പ്രത്യക്ഷപ്പെടാന്‍ ഇനിയും സമയം വേണോ?

ഓട്ടം സീസണ്‍ വരെ കേസുകള്‍ കുതിച്ചുയരുന്നത് തുടരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്

ബ്രിട്ടനിലെ ദൈനംദിന കൊറോണാവൈറസ് കേസുകള്‍ തുടര്‍ച്ചയായ നാലാം ദിവസവും താഴ്ന്നു. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 41 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം വ്യാപനത്തിന്റെ തോത് അടുത്ത ആഴ്ചയോടെ വീണ്ടും കുതിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നത്. 

ഒടുവിലായി 31,795 പുതിയ കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 46,519,998 പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസും, 36,953,691 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചിട്ടുണ്ടെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഡാറ്റ വ്യക്തമാക്കുന്നത്. അതേസമയം മരണസംഖ്യ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിഎച്ച്ഇ പുറത്തുവിട്ടിട്ടില്ല. സ്‌കോട്ട്‌ലണ്ടില്‍ 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനൊപ്പം കൊവിഡ് ബാധിച്ച് ഇന്റന്‍സീവ് കെയറില്‍ എത്തുന്നവരുടെ എണ്ണമേറുകയാണെന്നും കണക്കുകള്‍ പറയുന്നു. കൊവിഡ്-19 പോസിറ്റീവായി ടെസ്റ്റ് ചെയ്ത് 28 ദിവസത്തിനകം മരണപ്പെട്ടവരുടെ എണ്ണം 7859 ആണ്. 

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1520 കേസുകളും, ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഓട്ടം സീസണ്‍ വരെ കേസുകള്‍ കുതിച്ചുയരുന്നത് തുടരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരാഴ്ച കൊണ്ട് ഒരു ലക്ഷം കേസുകളിലേക്ക് ഉയരുമെന്നും ഇവര്‍ പ്രവചിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീക്കിയത് മൂലം രോഗം കൂടുമെന്ന് തന്നെയാണ് സേജ് അംഗം പ്രൊഫസര്‍ ജോണ്‍ എഡ്മണ്ട്‌സിന്റെ പക്ഷം. എന്‍എച്ച്എസ് കൊവിഡ് ആപ്പ് ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിനെയും പിംഗ് ചെയ്യുന്ന സാഹചര്യത്തില്‍ 200 പുതിയ ടെസ്റ്റിംഗ് സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. 

പോലീസ്, ഫയര്‍ഫൈറ്റര്‍, ബോര്‍ഡര്‍ ഫോഴ്‌സ് സ്റ്റാഫ്, ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് സെല്‍ഫ് ഐസൊലേഷനില്‍ ഇളവുണ്ട്. എന്നാല്‍ കൊവിഡിനെതിരെ ഡബിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ച്, എംപ്ലോയേഴ്‌സ് ആവശ്യപ്പെടുന്നവര്‍ക്കാണ് ഈ ഇളവുള്ളത്. ഹീത്രൂ വിമാനത്താവളത്തിലും, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിനുകളുടെ പ്രവര്‍ത്തനത്തെയും സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ സാരമായി ബാധിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.