CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 35 Seconds Ago
Breaking Now

കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്, സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെ; തുറന്നുപറഞ്ഞ് കാവ്യ

മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവന്‍. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അന്യഭാഷയില്‍ നിന്നും തന്നെത്തേടി നിരവധി അവസരങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും അത്ര കംഫര്‍ട്ടല്ല അക്കാര്യത്തിലെന്ന് കാവ്യ പറഞ്ഞു.

മലയാളത്തില്‍ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാന്‍ താല്‍പര്യമില്ല. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്‍പര്യമില്ലെന്നുമായിരുന്നു കാവ്യ മാധവന്‍ വ്യക്തമാക്കിയത്.

കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുന്‍പ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട് എന്ന് കാവ്യ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.