അപ്രതീക്ഷിതമായിരുന്നു ജോബിയുടെ മരണം. വൈകീട്ട് ഭാര്യയുമായി സംസാരിച്ച് റൂമിലേക്ക് പോയ ജോബി പെട്ടെന്നു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഒരു കുടുംബം മാത്രമല്ല ഐന്‍ട്രീമിലെ ജോബിയെ അറിയാവുന്ന ഏവര്‍ക്കും ഞെട്ടലായി ഈ മരണം. ഒടുവില്‍ ഇന്നലെ ജോബിയ്ക്ക് വിട പറഞ്ഞിരിക്കുകയാണ് മലയാളി സമൂഹം.
150 ലേറെ മലയാളി കുടുംബങ്ങളുള്ള ഐന്‍ട്രീമില്‍ നൂറു കണക്കിന് മലയാളികള്‍ സംസ്‌കാര ചടങ്ങിലെത്തി. ഐന്‍ട്രീം മലയാളി സമൂഹം മുഴുവനായി കുടുംബത്തിനൊപ്പം തന്നെയുണ്ടായിരുന്നു. .
രണ്ടു ദിവസങ്ങളായിട്ടാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ 9 വരെ ജോബിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി .ഇന്നലെ രാവിലെ വീട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം 11 മണിയ്ക്ക് ഐന്‍ട്രീം സെന്റ് ജോസഫ് പള്ളിയില്‍ മൃതദേഹമെത്തിച്ചു.ഫാ ജെയിന്‍ മണ്ണത്തുക്കാരന്റെ നേതൃത്വത്തിലാണ് പള്ളിയില്‍ ചടങ്ങു നടന്നത്. ഫാ പോള്‍ മോര്‍ലി, ഫാ ജോ പഴേപറമ്പില്‍, ഫാ ജോസഫ് കറുകയില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. എ്‌പ്പോഴും പുഞ്ചിരിയോടെ കാണുന്ന ജോബിയെ ജീവനറ്റ നിലയില്‍ കണ്ടപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് അതു വലിയ വിങ്ങലായി.
പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം ബെല്‍മോണ്ട് സെമിത്തേരിയില്‍ സംസ്‌കാരവും നടന്നു.