CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 18 Seconds Ago
Breaking Now

യുട്യൂബ് ചാനലിലൂടെ വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിച്ച ദമ്പതികള്‍ മൂന്നാഴ്ചയ്ക്കിടെ കൊവിഡ് പിടിപെട്ട് മരിച്ചു; വാക്‌സിന്‍ മനുഷ്യാവകാശ വിരുദ്ധമെന്ന് ചിന്തിച്ചവര്‍ക്ക് വൈറസ് നല്‍കിയത് മരണം!

വാക്‌സിന്‍ മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്നായിരുന്നു ഇവരുടെ വാദം.

തങ്ങളുടെ യുട്യൂബ് ചാനല്‍ ഉപയോഗിച്ച് വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിച്ച ദമ്പതികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്നാഴ്ച വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും മരണമെന്നാണ് റിപ്പോര്‍ട്ട്.

ദമ്പതികളായ ട്രിസ്റ്റാനും, ഡസ്റ്റി ഗ്രഹാമും കൊറോണാവൈറസ് വാക്‌സിനോട് കടുത്ത എതിര്‍പ്പുള്ളരായിരുന്നു. വാക്‌സിന്‍ മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്നായിരുന്നു ഇവരുടെ വാദം.

അലബാമ ഹണ്ട്‌സ്‌വില്ലെ സ്വദേശികളായ ദമ്പതികള്‍ 'അലബാമ പിക്കേഴ്‌സ്' എന്നാണ് അറിയപ്പെട്ടിരുന്നത്. വ്യാഴാഴ്ചയാണ് ഡസ്റ്റി രോഗം ബാധിച്ച് മരിച്ചത്. കൊവിഡ് പ്രശ്‌നങ്ങള്‍ മൂലം ഭാര്യ മൂന്നാഴ്ച മുന്‍പ് ഉറക്കത്തില്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു.

ഇവരുടെ മകളാണ് മാതാപിതാക്കള്‍ മരിച്ചതായി അറിയിച്ചത്. ഒരു വര്‍ഷം മുന്‍പ് പങ്കുവെച്ച വീഡിയോയില്‍ തങ്ങളുടെ പ്രദേശത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതിന് എതിരെയുള്ള നിലപാട് ദമ്പതികള്‍ പങ്കുവെച്ചിരുന്നു. തനിക്ക് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും, യുഎസ് ഭരണഘടനയുമാണ് പാസ്‌പോര്‍ട്ടെന്നായിരുന്നു ഡസ്റ്റിയുടെ വാദം. കുറച്ച് വര്‍ഷം കഴിയുമ്പോള്‍ ഇതെല്ലാം മാറും, അതോടെ ഇനി വാക്‌സിന്‍ വേണ്ടെന്ന് അവര്‍ പറയും, ഡസ്റ്റി പ്രവചിച്ചു.

എന്നാല്‍ ഒടുവിലായി വന്ന വീഡിയോയില്‍ ഭാര്യയുടെ സംസ്‌കാര ചടങ്ങിന് പണം തേടുകയാണ് ഡസ്റ്റി ചെയ്തത്. ഐസിയുവിലാണെന്ന് വെളിപ്പെടുത്തി കൊണ്ടായിരുന്നു ഈ അഭ്യര്‍ത്ഥന. എന്തായാലും ഇതിന് പിന്നാലെ ഡസ്റ്റിയെയും വൈറസ് കവരുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.