CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 25 Minutes 44 Seconds Ago
Breaking Now

പാതിരാത്രി ലൈവ് ഇടാനല്ലാതെ കളക്ടറെ ഒന്നിനും കൊള്ളില്ലെന്ന് ഗണേഷ് കുമാര്‍ ; ആളില്ലാ പോസ്റ്റില്‍ ഗോളടിക്കുകയാണോയെന്ന് മറുപടിയുമായി മുന്‍കളക്ടര്‍

ഒരു പ്രയോജനവും ഇല്ലാത്തതിനാല്‍ അബ്ദുല്‍ നാസര്‍ വിളിക്കുന്ന യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലായിരുന്നെന്നും ഗണേഷ് പറഞ്ഞു.

കൊല്ലം ജില്ലയുടെ കളക്ടര്‍ സ്ഥാനം ഒഴിഞ്ഞ ബി അബ്ദുള്‍ നാസര്‍ ഐഎഎസും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറും തമ്മില്‍ വാക്‌പോര്. മുന്‍ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പത്തനാപുരം എംഎല്‍എയാണ് ആദ്യം രംഗത്തെത്തിയത്. പാതിരാത്രി ഫേസ്ബുക്ക് ലൈവ് ഇടാനല്ലാതെ മുന്‍കളക്ടറെ കൊണ്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

എന്നാല്‍, ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കുകയാണോ നേതാവേ എന്ന് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയാണ് മുന്‍ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഗണേഷിന് പരോക്ഷ മറുപടി നല്‍കിയത്. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്കാണ് ബി അബ്ദുല്‍ നാസര്‍ ഐഎഎസ് പദവി മാറിയത്. ഇതിനുപിന്നാലെ പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കെബി ഗണേഷ് കുമാര്‍ കളക്ടറായിരുന്ന അബ്ദുല്‍ നാസറിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്.

ഒരു പ്രയോജനവും ഇല്ലാത്തതിനാല്‍ അബ്ദുല്‍ നാസര്‍ വിളിക്കുന്ന യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലായിരുന്നെന്നും ഗണേഷ് പറഞ്ഞു. മുമ്പ് പത്തനാപുരം മണ്ഡലത്തില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്‌നങ്ങളുടെ പേരില്‍ ഗണേഷിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മുന്‍ കലക്ടറുടെ നിലപാടുകളാണ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ തടസമായതെന്നായിരുന്നു ഗണേഷിന്റെ വിശദീകരണം.

ഈ വിമര്‍ശനങ്ങള്‍ക്കാണ് ബി അബ്ദുള്‍ നാസര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പരോക്ഷ മറുപടി നല്‍കിയത്. 'ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റില്‍ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ'ഇതായിരുന്നു മുന്‍ കളക്ടറുടെ പോസ്റ്റ്.

 




കൂടുതല്‍വാര്‍ത്തകള്‍.