CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 41 Seconds Ago
Breaking Now

എന്‍എച്ച്എസ് ശാസ്ത്രജ്ഞയുടെ 'ഗവേഷണം' കൊള്ളാം! ഷോപ്പുകളില്‍ വില പിടിച്ച വസ്തുക്കളുടെ പ്രൈസ് ടാഗുകള്‍ വില കുറഞ്ഞവയായി മാറ്റിയൊട്ടിച്ച് തട്ടിപ്പ്; പിടിക്കപ്പെട്ടതോടെ പണം നല്‍കി തലയൂരാന്‍ നോക്കി; സസ്‌പെന്‍ഡ് ചെയ്ത് എന്‍എച്ച്എസ്

ക്രിസ്മസിന് മുന്‍പുള്ള മൂന്ന് മാസക്കാലമാണ് എന്‍എച്ച്എസ് ശാസ്ത്രജ്ഞ ഈ തട്ടിപ്പ് നടത്തിയതെന്ന് അച്ചടക്ക സമിതി

ചില വസ്തുക്കള്‍ നമുക്ക് വാങ്ങണമെന്നുണ്ടാകും, എന്നാല്‍ ഇവയുടെ വില കാണുമ്പോള്‍ അതിന് സാധിച്ചെന്ന് വരാതെയും പോകാം. നടക്കാത്ത മോഹമായി ഭൂരിപക്ഷവും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചിലര്‍ ഇത് കൈക്കലാക്കാന്‍ പൊടിക്കൈകള്‍ പയറ്റും. ഒരു എന്‍എച്ച്എസ് ശാസ്ത്രജ്ഞ നടത്തിയ അത്തരമൊരു പൊടിക്കൈ മൂലം ഇപ്പോള്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 

ജോണ്‍ ലൂയിസില്‍ എത്തിയ എന്‍എച്ച്എസ് ശാസ്ത്രജ്ഞ വിലയേറിയ ഉത്പന്നങ്ങളുടെ പ്രൈസ് ടാഗുകള്‍ വില കുറഞ്ഞതായി മാറ്റാന്‍ ശ്രമിച്ച് കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ സെയിലില്‍ വാങ്ങിയ വാച്ച് വില കൂടിയ ഉത്പന്നത്തിന്റെ ബോക്‌സില്‍ അടച്ച് തിരിച്ച് നല്‍കി ഇരട്ടി റീഫണ്ടും മൗറീന്‍ ബെന്നി കൈക്കലാക്കി. 

ക്രിസ്മസിന് മുന്‍പുള്ള മൂന്ന് മാസക്കാലമാണ് എന്‍എച്ച്എസ് ശാസ്ത്രജ്ഞ ഈ തട്ടിപ്പ് നടത്തിയതെന്ന് അച്ചടക്ക സമിതി മുന്‍പാകെ വ്യക്തമാക്കപ്പെട്ടു. വസ്ത്രങ്ങളുടെയും, ആര്‍ട്ട്‌വര്‍ക്കിന്റെയും ലേബലുകള്‍ വില കുറഞ്ഞ ഉത്പന്നങ്ങളുടേതായി മാറ്റുകയാണ് ചെയ്തതെന്നാണ് കണ്ടെത്തല്‍. ഹൈ സ്ട്രീറ്റ് വമ്പന്‍ നടത്തിയ അന്വേഷണത്തിലണ് ഇവര്‍ പിടിയിലായത്. തട്ടിപ്പ് സമ്മതിച്ച ഇവര്‍ കുറച്ച് പണം തിരികെ നല്‍കിയാണ് കോടതിയില്‍ നിന്നും രക്ഷപ്പെട്ടത്. 

എന്നാല്‍ ഹെല്‍ത്ത് & കെയര്‍ പ്രൊഫഷന്‍സ് ട്രിബ്യൂണല്‍ സര്‍വ്വീസ് പാനല്‍ മുന്‍പാകെ തെറ്റുകള്‍ സമ്മതിച്ചതോടെ 12 മാസത്തേക്ക് പ്രൊഫഷനില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിക്കുകയായിരുന്നു. ഗ്രേറ്റര്‍ ഗ്ലാസ്‌ഗോ & ക്ലൈഡ് എന്‍എച്ച്എസിന്റെ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ബയോമെഡിക്കല്‍ ശാസ്ത്രജ്ഞയായി സേവനം അനുഷ്ഠിക്കവെയാണ് സംഭവം. എന്‍എച്ച്എസില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിച്ചതിന് പുറമെ ജോണ്‍ ലൂയിസില്‍ നേരിട്ടും, ഓണ്‍ലൈനിലും ഷോപ്പ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.