CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 9 Seconds Ago
Breaking Now

യുകെയില്‍ 'പൊട്ടിയ' എനര്‍ജി കമ്പനികളുടെ എണ്ണം 9-ായി! ഒടുവിലായി തകര്‍ന്നത് ഗ്രീനും, ആവ്‌റോയും; ഇഗ്ലൂവാണ് അടുത്തതെന്ന് ആശങ്ക; ഗ്യാസ് വില കുതിച്ചുയര്‍ന്നതോടെ ആറ് മില്ല്യണ്‍ യുകെ ഭവനങ്ങളിലേക്ക് സപ്ലൈ നടത്തുന്ന ബിസിനസ്സുകള്‍ തകര്‍ച്ചയെ മുഖാമുഖം കാണുന്നു?

വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഗ്യാസിന്റെ ഹോള്‍സെയില്‍ വിലയില്‍ 250% വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്

ഗ്യാസ് വില കുതിച്ചുയര്‍ന്നതിന്റെ പ്രത്യാഘാതത്തില്‍ തകര്‍ന്നടിഞ്ഞ എനര്‍ജി കമ്പനികളുടെ പട്ടികയിലേക്ക് എവ്‌റോ എനര്‍ജിയും, ഗ്രീനും. എവ്‌റോയുടെ 580,000 ഗാര്‍ഹിക ഗ്യാസ്, ഇലക്ട്രിസിറ്റി കസ്റ്റമേഴ്‌സിനെയും, ഗ്രീനിന്റെ 255,000 ഭവനങ്ങളെയും സംരക്ഷിക്കുമെന്ന് ഓഫ്‌ജെം ഉറപ്പ് നല്‍കി. 

ഈ ഭവനങ്ങള്‍ക്കായി പുതിയ സപ്ലൈയറെ തെരഞ്ഞെടുത്ത് നല്‍കുമെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കി. പുതിയ സപ്ലൈയര്‍ ബന്ധപ്പെടുന്നത് വരെ കസ്റ്റമര്‍ കാത്തിരിക്കാനും ഓഫ്‌ജെം അറിയിച്ചു. എവ്‌റോ എനര്‍ജി, ഗ്രീന്‍ സപ്ലയര്‍ ലിമിറ്റഡ് എന്നിവരുടെ ഉപഭോക്താക്കള്‍ക്ക് എനര്‍ജി സപ്ലൈ തടസ്സപ്പെടില്ലെന്നും ഓഫ്‌ജെം റീട്ടെയില്‍ ഡയറക്ടര്‍ നീല്‍ ലോറന്‍സ് വ്യക്തമാക്കി. 

എവ്‌റോ എനര്‍ജി, ഗ്രീന്‍ എന്നിവരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ഉണ്ടെങ്കില്‍ ഇതും സംരക്ഷിക്കപ്പെടും. ലഭിക്കാനുള്ള പണം ഒരു തരത്തിലും നഷ്ടമാകില്ല, നീല്‍ ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കെതിരെ ഹെഡ്ജ് ചെയ്യാത്ത ഹോള്‍സെയില്‍ സപ്ലൈയുള്ള കമ്പനികളെയാണ് യുകെ ഭവനങ്ങളില്‍ നാലിലൊന്നും ഉപയോഗിക്കുന്നത്. ഇത് അപകടത്തിന്റെ തോത് ഉയര്‍ത്തും. 

വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഗ്യാസിന്റെ ഹോള്‍സെയില്‍ വിലയില്‍ 250% വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ആഗസ്റ്റ് മുതല്‍ മാത്രം 70% വര്‍ദ്ധന. ഇതിനിടെ ഇഗ്ലൂ എനര്‍ജി കമ്പനിയെ ലയിപ്പിക്കാനായി അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിക്കുന്നതായി സ്‌കൈ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ബിസിനസ്സ് അവസാനിപ്പിച്ചത് ഒന്‍പത് എനര്‍ജി കമ്പനികളാണ്. കൂടുതല്‍ കമ്പനികള്‍ ഈ വഴി പിന്തുടരുമെന്നാണ് ഓഫ്‌ജെം മുന്നറിയിപ്പ്. ഇതോടെ ആയിരക്കണക്കിന് കസ്റ്റമേഴ്‌സ് പെരുവഴിയിലാകും. എന്നാല്‍ വര്‍ഷം അവസാനിക്കുമ്പോള്‍ 10 കമ്പനികള്‍ മാത്രമാണ് ജീവനോടെ അവശേഷിക്കുകയെന്ന വാദം ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ടെംഗ് തള്ളി. 




കൂടുതല്‍വാര്‍ത്തകള്‍.