CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 11 Minutes 36 Seconds Ago
Breaking Now

നികുതി ഉയര്‍ത്തിയിട്ടും, ഭക്ഷണക്ഷാമം നേരിട്ടിട്ടും ബോറിസിനെ വെറുക്കാതെ ജനം; കീര്‍ സ്റ്റാര്‍മറിനെ ഇപ്പോഴും വോട്ടര്‍മാര്‍ക്ക് വിശ്വാസം പോരാ; ബെസ്റ്റ് പിന്‍ഗാമി ഋഷി സുനാക് തന്നെ; ചാള്‍സിനെ ഒഴിവാക്കി വില്ല്യം രാജകുമാരനെ അടുത്ത രാജാവാക്കണമെന്ന് സര്‍വ്വെ

ചാന്‍സലര്‍ ഋഷി സുനാകാണ് അടുത്ത ടോറി നേതാവായി ജനം കാണുന്ന വ്യക്തി

ബ്രിട്ടനിലെ വോട്ടര്‍മാര്‍ക്കിടയില്‍ ജനപ്രിയത നഷ്ടമാകാതെ ബോറിസ് ജോണ്‍സണ്‍. ലേബര്‍ നേതാവ് നല്ലൊരു ഭര്‍ത്താവാകുമെങ്കിലും ഒരു ഡ്രിങ്ക് കഴിക്കാനോ, ഹോളിഡേ ആഘോഷിക്കാനോ ബോറിസ് ജോണ്‍സനെയാണ് വോട്ടര്‍മാര്‍ കൂട്ടുപിടിക്കുകയെന്നും മെയില്‍ നടത്തിയ സൂപ്പര്‍പോളില്‍ വ്യക്തമാക്കപ്പെട്ടു. 

ഇതിന് പുറമെ രാജകസേരയിലേക്ക് അടുത്ത അവകാശിയെ നിയോഗിക്കുമ്പോള്‍ ഒരു ചാട്ടം നടത്തണമെന്നും ജനം കരുതുന്നു. ചാള്‍സ് രാജകുമാരനെ ഒഴിവാക്കി നേരിട്ട് വില്ല്യം രാജകുമാരനെ രാജപദവിയിലേക്ക് വാഴിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഹാരി കുടുംബത്തില്‍ നിന്നും അകലാന്‍ ഇടയാക്കിയത് മെഗാനാണെന്നും വോട്ടര്‍മാര്‍ വിധിയെഴുതുന്നു. 

പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യനെന്ന ചോദ്യത്തിന് ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ജനങ്ങളുടെ മനസ്സില്‍ മുന്നില്‍. 42 ശതമാനം പേരാണ് ബോറിസിനെ പിന്തുണയ്ക്കുന്നത്. 26 ശതമാനം പേരാണ് കീര്‍ സ്റ്റാര്‍മറെ അനുയോജ്യമായി കാണുന്നത്. എന്‍എച്ച്എസിനെയും, സോഷ്യല്‍ കെയറിനെയും സഹായിക്കാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെയും വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നു. 

എനര്‍ജി പ്രൈസ് വിലവര്‍ദ്ധനവില്‍ നിന്നും സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സഹായം നല്‍കുന്നതിനെ 45 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുണ്ട്. ബ്രിട്ടീഷ് ലോറി ഡ്രൈവര്‍മാര്‍ ശമ്പള വര്‍ദ്ധന നല്‍കണമെന്ന ബോറിസിന്റെ ആവശ്യത്തിനും ജനങ്ങള്‍ക്കിടയില്‍ പിന്തുണയുണ്ട്. പണപ്പെരുപ്പമാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളില്‍ മുന്നില്‍. രണ്ടാമത് എന്‍എച്ച്എസ് സമ്മര്‍ദവും, മൂന്നാമത് പുതിയ കൊവിഡ് വേരിയന്റ് മൂലമുള്ള ലോക്ക്ഡൗണുമാണ്. 

ചാന്‍സലര്‍ ഋഷി സുനാകാണ് അടുത്ത ടോറി നേതാവായി ജനം കാണുന്ന വ്യക്തി. 24 ശതമാനം പേര്‍ സുനാകിനെ പിന്തുണയ്ക്കുമ്പോള്‍ രണ്ടാമതുള്ള ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന് 7 ശതമാനം പേരുടെ മാത്രമാണ് പിന്തുണ. 




കൂടുതല്‍വാര്‍ത്തകള്‍.