CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 1 Minutes 33 Seconds Ago
Breaking Now

ഡോക്ടറാകാന്‍ കൊതിച്ചവന്‍ ഭീകരനായി; രക്ഷിതാക്കളുമായി വഴക്കിട്ടിറങ്ങിയ അലി ഇസ്ലാമിക വിദ്വേഷ പ്രചാരകന്‍ അഞ്‌ജെം ചൗധരിയുടെ വീഡിയോകള്‍ വീക്ഷിച്ച് തീവ്രവാദത്തിലേക്ക് വഴിതെറ്റി; ആരെയെങ്കിലും കൊല്ലാനെത്തിയ ഭീകരന് കിട്ടിയത് എംപിയെ?

ലേബര്‍, ടോറി എംപിമാരില്‍ പലരെയും വകവരുത്താന്‍ അലി പരിഗണിച്ചെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്

കണ്‍സര്‍വേറ്റീവ് എംപി സര്‍ ഡേവിഡ് അമെസിനെ കൊല ചെയ്ത ഭീകരനെന്ന് സംശയിക്കുന്ന യുവാവിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. സൗത്തെന്‍ഡ് വെസ്റ്റഫ് മണ്ഡലത്തിലെ ജനങ്ങളെ കാണുന്നതിനിടെയാണ് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിയെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കുത്തിക്കൊന്നത്. സംഭവത്തില്‍ അറസ്റ്റിലായ 25-കാരന്‍ അലി ഹര്‍ബി അലി പോലീസ് കസ്റ്റഡിയിലാണ്. 

ഇസ്ലാമിക തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ 69-കാരനായ ടോറി നേതാവിനെ കൊലയ്ക്കായി തെരഞ്ഞെടുത്തത് പോലീസിനെയും, ഇന്റലിജന്‍സ് വൃത്തങ്ങളെയും ഞെട്ടിക്കുന്നുണ്ട്. റോമന്‍ കാത്തലിക് വിശ്വാസിയും, ബ്രക്‌സിറ്റ് അനുകൂലിയുമായ എംപിയെ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെയും, മതത്തിന്റെയും പേരിലാണ് ലക്ഷ്യംവെച്ചതെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

എന്നാല്‍ സര്‍ ഡേവിഡിനെ ലക്ഷ്യം വെച്ചത് ഇത്തരം ഉദ്ദേശങ്ങളോടെയല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കരുതുന്നത്. ഏതെങ്കിലും ഒരു ദേശീയ രാഷ്ട്രീയക്കാരനെ കൊല്ലാന്‍ ലക്ഷ്യമിട്ട അലി ലേയ്-ഓണ്‍-സീയിലെ പള്ളിയില്‍ ചേര്‍ന്ന മുഖാമുഖത്തില്‍ ബുക്കിംഗ് ചെയ്യാന്‍ വിജയിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ലേബര്‍, ടോറി എംപിമാരില്‍ പലരെയും വകവരുത്താന്‍ അലി പരിഗണിച്ചെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. 

ഒടുവില്‍ ആ ദൗര്‍ഭാഗ്യം സര്‍ ഡേവിഡിനെ തേടിയെത്തുകയായിരുന്നുവെന്നാണ് ശ്രോതസ്സുകള്‍ ടെലിഗ്രാഫിനോട് പറഞ്ഞത്. ക്രോയ്‌ഡോണില്‍ അമ്മയ്ക്കും, രണ്ട് സഹോദരിമാര്‍ക്കും, സഹോദരനുമൊപ്പം വളര്‍ന്ന സൊമാലിയന്‍ പാരമ്പര്യമുള്ള ബ്രിട്ടീഷ് പൗരനായ അലി യുട്യൂബില്‍ വിദ്വേഷ പ്രചാരകന്‍ അഞ്‌ജെം ചൗധരിയുടെ വീഡിയോകള്‍ കണ്ടാണ് 'പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയില്‍ നിന്നും തീവ്രവാദിയായതെന്ന്' പഴയ സുഹൃത്തുക്കള്‍ പറയുന്നു. 

എന്‍എച്ച്എസില്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്ന അലിയുടെ ജീവിതം അമ്മയും, അച്ഛനും വിവാഹമോചനം നേടിയതോടെ മറ്റൊരു വഴിക്കായി. തീവ്ര ഇസ്ലാമിലേക്ക് തിരിഞ്ഞ അലിയെ പ്രിവന്റിലേക്ക് റഫര്‍ ചെയ്തിരുന്നു. സര്‍ ഡേവിഡും, ഖത്തറും തമ്മിലുള്ള അടുത്ത ബന്ധവും കൊലപാതകത്തിന് ഇടയാക്കിയോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.