CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 8 Seconds Ago
Breaking Now

ഡേവിഡ് അമെസിന്റെ കൊലപാതകത്തെ അപലപിച്ച് പോപ്പ് ഫ്രാന്‍സിസ്; അക്രമങ്ങള്‍ എല്ലാവരുടെയും പരാജയം; എംപിമാരുടെ വീക്ക്‌ലി സര്‍ജറികള്‍ക്ക് പോലീസ് സുരക്ഷ നല്‍കിയേക്കുമെന്ന സൂചന നല്‍കി ഹോം സെക്രട്ടറി; ജനങ്ങളെ കണ്ടുമുട്ടുന്നതില്‍ ഭയം വേണ്ട!

കൊലപാതകത്തിന് പിന്നാലെ എംപിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി പ്രീതി പട്ടേല്‍ സ്ഥിരീകരിച്ചു

എസെക്‌സില്‍ എംപി ഡേവിഡ് അമെസിന്റേത് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ നടന്ന അക്രമങ്ങളെ അപലപിച്ച് പോപ്പ് ഫ്രാന്‍സിസ്. ഇരകളുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച പോപ്പ് ഇത്തരം അക്രമങ്ങള്‍ എല്ലാവരുടെയും പരാജയമായാണ് മാറുന്നതെന്നും ഓര്‍മ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതുജനങ്ങളെ കണ്ട ശേഷം അപ്പോസ്തലിക് പാലസ് ജനാലയില്‍ നിന്നും നല്‍കിയ ബ്ലെസിംഗിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

'കഴിഞ്ഞ ആഴ്ച വിവിധ അക്രമങ്ങള്‍ അരങ്ങേറി. ഇംഗ്ലണ്ടിലും, നോര്‍വെയിലും, അഫ്ഗാനിസ്ഥാനിലും നിരവധി മരണങ്ങളും, പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കുകയാണ്. അക്രമത്തിന്റെ പാത ഉപേക്ഷിക്കണം. ഇത് തോല്‍വിയുടേതാണ്, എല്ലാവരെയും തോല്‍പ്പിക്കുന്നതാണ്. അക്രമങ്ങള്‍ അക്രമങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുമെന്ന് ഓര്‍മ്മിക്കാം', പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. 

അതേസമയം എംപിമാര്‍ വോട്ടര്‍മാരെ കാണുന്നതിന് തടസ്സങ്ങള്‍ നേരിടാന്‍ പാടില്ലെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വീക്ക്‌ലി സര്‍ജറികള്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിനെ നിയോഗിക്കുമെന്ന സൂചനയും പട്ടേല്‍ നല്‍കി. മുതിര്‍ന്ന ടോറി എംപി ഡേവിഡ് അമെസിന്റെ കൊലപാതകത്തിന്റെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും, ജനങ്ങളും തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്നതും, ഇവരുടെ ജനാധിപത്യപരമായ ഉത്തരവാദിത്വവും അവസാനിപ്പിക്കാന്‍ കഴിയില്ല, ഹോം സെക്രട്ടറി പറഞ്ഞു. 

കൊലപാതകത്തിന് പിന്നാലെ എംപിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി പ്രീതി പട്ടേല്‍ സ്ഥിരീകരിച്ചു. രാഷ്ട്രീയക്കാര്‍ തങ്ങളുടെ ലൊക്കേഷന്‍ പോലീസുമായി പങ്കുവെയ്ക്കണമെന്നും ഹോം സെക്രട്ടറി ആവശ്യപ്പെട്ടു. എംപിമാര്‍ക്ക് സര്‍ജറികളില്‍ സുരക്ഷ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പോലീസ് പലപ്പോഴും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കണ്‍സര്‍വേറ്റീവ് എംപി ആന്‍ഡ്രൂ റോസിന്‍ഡെല്‍ തന്റെ അനുഭവം വിവരിക്കവെ വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.