CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 28 Seconds Ago
Breaking Now

ബ്രിട്ടനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു, മാസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക്; ഒഴിവാക്കാന്‍ യുകെ ഉടന്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മടങ്ങണം, മാസ്‌ക് നിര്‍ബന്ധമാക്കണം; അവസ്ഥ നിരീക്ഷിക്കുകയാണെന്ന് നം.10; പ്ലാന്‍ ബി നടപ്പാക്കണമെന്ന് വിദഗ്ധര്‍, തല്‍ക്കാലമില്ലെന്ന് സര്‍ക്കാര്‍

യുകെയിലെ കൊറോണാ മരണങ്ങള്‍ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഘട്ടത്തിലാണ് മുന്നറിയിപ്പ്

ബ്രിട്ടന്‍ മറ്റൊരു കൊവിഡ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ 'പ്ലാന്‍ ബി' നടപ്പാക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മാസ് നിര്‍ബന്ധമായി ധരിക്കുന്നതും, വര്‍ക്ക് ഫ്രം ഹോമിലേക്ക് മടങ്ങിപ്പോകുകയും ചെയ്തുകൊണ്ട് വിന്റര്‍ പ്രതിസന്ധി തടയണമെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ ആവശ്യപ്പെടുന്നത്. കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. 

കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ബാക്ക്അപ്പ് സ്ട്രാറ്റജി നടപ്പാക്കണമെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ ആവശ്യപ്പെട്ടത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ വിന്ററാണ് എന്‍എച്ച്എസ് നേരിടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

കൊറോണാവൈറസ് കേസുകള്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഉയരുന്നത് തുടര്‍ന്നതോടെ പ്രതിസന്ധിയിലേക്ക് കാല്‍തട്ടി വീഴുമെന്ന അവസ്ഥയാണ്. ഇതിനിടെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനും പ്രതീക്ഷിച്ച രീതിയില്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നില്ല. ആദ്യ രണ്ട് തരംഗങ്ങള്‍ വ്യാപിച്ചപ്പോള്‍ യുകെ ദേശീയ തലത്തില്‍ സംയോജിത പ്രവര്‍ത്തനം നടത്തിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കണമെന്നും ടെയ്‌ലര്‍ ചൂണ്ടിക്കാണിച്ചു. 

യുകെയില്‍ കണ്ടെത്തിയ കൊവിഡ് ഡെല്‍റ്റാ സ്‌ട്രെയിന്റെ സഹവേരിയന്റ് എവൈ.4.2 കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന സംശയവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു മാസത്തിനിടെ ഇരട്ടിയായതാണ് കാരണം. 

'ഇപ്പോള്‍ മുനമ്പിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഒക്ടോബര്‍ പകുതി മാത്രമാണ് എത്തിയിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തില്‍ പ്രതിസന്ധിയില്‍ പെടാതിരിക്കാന്‍ നമുക്ക് ഭാഗ്യവും വേണ്ടിവരും. സര്‍ക്കാര്‍ പ്ലാന്‍ ബിയ്ക്ക് പകരം പ്ലാന്‍ ബി പ്ലസ് തന്നെ നടപ്പാക്കേണ്ടി വരും. പൊതുജനങ്ങളുടെ പിന്തുണയും ഇതിന് ആവശ്യമാണ്', ടെയ്‌ലര്‍ ഗാര്‍ഡിയനോട് പറഞ്ഞു. 

യുകെയിലെ കൊറോണാ മരണങ്ങള്‍ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഘട്ടത്തിലാണ് മുന്നറിയിപ്പ്. ഉയരുന്ന കേസുകള്‍ നിരീക്ഷിക്കുകയാണെന്നും, എന്നാല്‍ പ്ലാന്‍ ബി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.