പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ രംഗത്തുവന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധ്യതയേറുകയാണ്. ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ ഉണര്‍വേകുമെന്ന റിപ്പോര്‍ട്ടിനിടെയാണ് ടെസ്ലയുടെ വരവ്. എസ് യുവി ഫാമിലി ക്രോസ്റ്റ് ഓവര്‍ ആയ മോഡല്‍ കുടുംബത്തിന് അനുയോജ്യമായ ഒന്നാണ്.
2022 ആദ്യം തന്നെ ബ്രിട്ടനില്‍ ഈ മോഡല്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് അഡ്വാന്‍സ് നല്‍കി വാഹനം ബുക്ക് ചെയ്യാം. ടെസ്ലയുടെ തന്നെ മോഡല്‍ 2 2021 സെപ്തംബറില്‍ ഏറ്റവും അധികം വിറ്റഴിച്ച കാര്‍ ആയിരുന്നു. ഇതിനിടെയാണ് പുതിയ മോഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ഡ്രൈവില്‍ മികച്ച അഭിപ്രായമാണ് ഉയരുന്നത്. കാറിന് താക്കോല്‍ ഇല്ല. സ്മാര്‍ട്ട് ഫോണ്‍ തന്നെ താക്കോല്‍ ആയി പ്രോഗ്രാം ചെയ്യാം. ഇല്ലെങ്കില്‍ ഇലക്ടോണിക് കീ കാര്‍ഡ് ഉപയോഗിക്കാം. ഡോറിന് സമീപം സൈ്വപ് ചെയ്താല്‍ വാതില്‍ തുറക്കും.
കാറിന് അകത്തു കയറിയാല്‍ ഇതേ കാര്‍ഡ് കീ ഉപയോഗിച്ച് ഇലക്ട്രിക് മോട്ടറും ബാറ്ററിയും പ്രവര്‍ത്തിപ്പിക്കാം. 315 മൈല്‍ റേഞ്ചുള്ള വൈ മോഡല്‍ ലോംഗ് റേഞ്ച് കാറിന് 54990 പൗണ്ട് മുതലാണ് വില. കാറില്‍ ഒറ്റ റീചാര്‍ജ് ചെയ്താല്‍ ലണ്ടനില്‍ നിന്ന് ന്യൂകാസില്‍ വരെ യാത്ര ചെയ്യാം. 4.8 സെക്കന്റില്‍ തന്നെ മണിക്കൂറില്‍ 60 മൈല്‍ വേഗത കൈവരിക്കാം. പരമാവധി വേഗത മണിക്കൂറില്‍ 135 മൈല്‍ ആണ്.ഓട്ടോ സ്റ്റീര്‍, ട്രാഫിക് അവെയര്‍ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേര്‍ഡ് ആന്‍ഡ് സൈഡ് കൊളിഷന്‍ വാര്‍ണിംഗ് ,ബ്ലൈന്‍സ് സ്‌പോര്‍ട്ട് മോണിറ്ററിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അവോയ്ഡന്‍സ് എന്നീ സവിശേഷതകളും ഉണ്ട്.വൈ മോഡലിന് നീള കൂടുതലുമുണ്ട്. ഉയരവും മോഡല്‍ 3 യേക്കാള്‍ കൂടുതലാണ്.