CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 33 Seconds Ago
Breaking Now

മൂന്നാം ഡോസിന് ആറ് മാസം കാത്തിരിപ്പ് വേണ്ട? ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള കാലതാമസം ഒഴിവാക്കാന്‍ വിദഗ്ധരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി; വിന്ററില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന ആശങ്കയില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം ഒരുക്കാന്‍ സര്‍ക്കാര്‍

വൈറസിന് എതിരായ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഇത് ആവശ്യമാണ്

ബ്രിട്ടനില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാന്‍ ആറ് മാസത്തെ കാത്തിരിപ്പ് അഞ്ചാക്കി ചുരുക്കണമെന്ന് ശാസ്ത്രീയ ഉപദേശകര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി ബോറിസ് ജോണ്‍സണ്‍. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം കൈക്കൊണ്ടാല്‍ ഏകദേശം 9 മില്ല്യണ്‍ പേര്‍ക്ക് കൂടി മൂന്നാം ഡോസ് വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യത ലഭിക്കും. കൊവിഡ് ബൂസ്റ്റര്‍ സ്‌കീമിന് വേഗത പോരെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം. 

ഇതോടൊപ്പം കേസുകളും ഉയരുന്ന സാഹചര്യമുള്ളതിനാല്‍ പൊതുജനങ്ങള്‍ അപകടത്തിലാകുമെന്ന ഭീതിയുണ്ട്. നിലവില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്‌സിന്‍ യോഗ്യത. മുന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടും വാക്‌സിന്‍ കാത്തിരിപ്പ് അഞ്ച് മാസമാക്കി ചുരുക്കണമെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ടു. 

ഇത് പ്രധാനപ്പെട്ട കാര്യം തന്നെയാണെന്ന് ബോറിസ് ജോണ്‍സനും സമ്മതിക്കുന്നു. സര്‍ക്കാരിന്റെ ഉപദേശകരായ ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷനാണ് ആറ് മാസത്തെ സമയപരിധി നിശ്ചയിച്ചത്. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ട് ഈ സമയപരിധി പുനഃപ്പരിശോധിക്കാനുള്ള വഴിയൊരുക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തിയ ബോറിസ് 50ന് മുകളിലുള്ളവരോട് അവസരം ലഭിക്കുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് വാക്‌സിനെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. വൈറസിന് എതിരായ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഇത് ആവശ്യമാണ്. 

ഓട്ടം, വിന്റര്‍ സീസണുകളില്‍ 12 മാസം മുന്‍പത്തെ അവസ്ഥയിലും മെച്ചപ്പെട്ട നിലയിലാണ്. വാക്‌സിനുകള്‍ നല്‍കിയ സുരക്ഷയാണ് ഇതിന് കാരണം. 90 ശതമാനം മുതിര്‍ന്ന ജനസംഖ്യയ്ക്ക് ഇപ്പോള്‍ ആന്റിബോഡികളുണ്ട്. ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ സ്വീകരിക്കേണ്ട സമയമാണ്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.