CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 34 Minutes 9 Seconds Ago
Breaking Now

തയ്യാറെടുക്കാം, ആര്‍വെന്‍ കൊടുങ്കാറ്റിനായി; ജീവഹാനി വരെ സംഭവിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; 80 എംപിഎച്ച് വേഗതയില്‍ കാറ്റ്, മഴ, ആലിപ്പഴ വര്‍ഷം, മഞ്ഞ്; എല്ലാം ഇന്നെത്തും, താപനില -4 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും

ചാനല്‍ ക്രോസിംഗ് നടത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് ആശങ്കയും ഉയരുന്നുണ്ട്

ഇന്ന് യുകെയെ തേടിയെത്തുന്ന ആര്‍വെന്‍ കൊടുങ്കാറ്റിനെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം. കനത്ത കാറ്റും, ശക്തമായ മഴയ്ക്കും ഒപ്പം ആലിപ്പഴ വര്‍ഷവും, മഞ്ഞുവീഴ്ചയും ത്തെുമ്പോള്‍ താപനില -4 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. 

വെള്ളി, ശനി ദിവസങ്ങള്‍ക്കായി നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ടിലും, ഇംഗ്ലണ്ടിലും ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ജീവന് അപകടം വരുത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സൗത്ത് പ്രദേശം മുതല്‍ എവിടെ വേണമെങ്കിലും മഞ്ഞ് പെയ്യാമെന്നതാണ് അവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. 

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മുതല്‍ ശനിയാഴ്ച രാവിലെ 9 വരെയാണ് ആംബര്‍ മുന്നറിയിപ്പുള്ളത്. തീരപ്രദേശങ്ങളില്‍ കനത്ത കാറ്റിന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. കാലാവസ്ഥ ദുഷ്‌കരമാകുന്നതോടെ യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. പാലങ്ങളും, റോഡുകളും അടച്ചിടാനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് വരാനും ഇടയുണ്ട്. 

യുകെയില്‍ സാധാരണയായി ഈ ഘട്ടത്തില്‍ ഉയര്‍ന്ന താപനില 10 സെല്‍ഷ്യസും, കുറഞ്ഞ താപനില 4 സെല്‍ഷ്യസുമാണ്. എന്നാല്‍ ഇക്കുറി ഇത് പതിവിലും താഴുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലണ്ടില്‍ ശനിയാഴ്ച രാത്രിയോടെ -4 സെല്‍ഷ്യസിലേക്ക് താപനില കൂപ്പുകുത്തും. നോര്‍ത്ത് സീയില്‍ നിന്നും നീങ്ങിത്തുടങ്ങിയ ആര്‍വെന്‍ കൊടുങ്കാറ്റ് സൗത്ത് മേഖലയിലേക്ക് എത്തുകയും ഞായറാഴ്ചയോടെ പ്രഭാവം കുറയുകയും ചെയ്യുമെന്ന് മെറ്റ് ഓഫീസ് വക്താവ് അറിയിച്ചു. 

ചാനല്‍ ക്രോസിംഗ് നടത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് ആശങ്കയും ഉയരുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ പോലും ഈ ഘട്ടത്തിലും ചാനല്‍ കടക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 27 പേരാണ് ബോട്ട് മുങ്ങി മരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.