CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 19 Minutes 16 Seconds Ago
Breaking Now

ഇന്ത്യന്‍ ദേശീയ ഗാനത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച നടന്‍ ഹരിശ്രീ അശോകന് നേരെ ട്രോള്‍ പൂരം

ഇന്ത്യന്‍ ദേശീയ ഗാനത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് നടന്‍ ഹരിശ്രീ അശോകന്‍. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഹരിശ്രീ അശോകന്‍ ഷെയര്‍ ചെയ്തത്.

'എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തിരഞ്ഞെടുത്തിരിക്കുന്നു' എന്ന് തുടങ്ങുന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്.

ജനഗണമനയിലെ ഓരോ വാക്കിന്റെയും അര്‍ത്ഥം വിശദമാക്കുന്ന നീണ്ട കുറിപ്പ് ഇതിനൊപ്പമുണ്ട്. ദേശീയ ഗാനത്തിന്റെ അര്‍ത്ഥം എല്ലാവരും മനസിലാക്കാന്‍ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ സന്ദേശം വ്യാജമാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതാണ്. നേരത്തെയും ഈ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2008ല്‍ ഈ സന്ദേശം ഈമെയില്‍ വഴി പ്രചരിച്ചിരുന്നു. പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലായിരുന്നു.

പോസ്റ്റിന് താഴെ നടനെ തിരുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തെ ട്രോളി കൊണ്ടും വിമര്‍ശിച്ചും പലരും രംഗത്തെത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.