CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 50 Seconds Ago
Breaking Now

കൊവിഡ് മഹാമാരി അടുത്തെങ്ങും അവസാനിക്കില്ല; പുതിയ വേരിയന്റുകള്‍ പൊട്ടിപ്പുറപ്പെടും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; ബ്രിട്ടനില്‍ കേസുകള്‍ കുറയുമ്പോഴും ആശങ്കയ്ക്ക് കുറവില്ല!

കൊവിഡ്-19 കൈവിട്ട് പോകുന്നത് പുതിയ വേരിയന്റ് രൂപപ്പെടാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍

കൊവിഡ്-19 മഹാമാരി അവസാനിക്കുമെന്ന തെറ്റിദ്ധാരണ തിരുത്തി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വേരിയന്റ് വലിയ പ്രശ്‌നമൊന്നും സൃഷ്ടിക്കില്ലെന്ന ധാരണയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ മഹാമാരി അവസാനത്തിന്റെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് ജനീവയിലെ ഡബ്യുഎച്ച്ഒ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അധാനോം പറഞ്ഞു. കൊറോണാവൈറസ് ഒമിക്രോണ്‍ വേരിയന്റ് ഒമിക്രോണിനെ നിസ്സാരമായി തള്ളുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നവംബറില്‍ സൗത്ത് ആഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ വേരിയന്റ് ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. 

മുന്‍ വേരിയന്റുകളേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും രോഗികളില്‍ രോഗം ഗുരുതരമാകുന്നില്ലെന്നതാണ് ഒമിക്രോണിന്റെ ആശ്വാസം. ഇതോടെ വൈറസ് മഹാമാരിയില്‍ നിന്നും എന്‍ഡെമിക്കിലേക്ക് എത്തുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമായിരുന്നു. 

എന്നിരുന്നാലും രോഗസാധ്യത അധികമുള്ളവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലേക്ക് പോകുകയും മരണപ്പെടുകയും ചെയ്യുന്നതായി ഡബ്യുഎച്ച്ഒ ചൂണ്ടിക്കാണിച്ചു. കൊവിഡ്-19 കൈവിട്ട് പോകുന്നത് പുതിയ വേരിയന്റ് രൂപപ്പെടാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.