CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Seconds Ago
Breaking Now

സമീക്ഷ യുകെയുടെ ബോസ്റ്റണ്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു ; ഷാജി പി മത്തായി പ്രസിഡന്റ് ; സന്തോഷ് ദേവസ്സി സെക്രട്ടറി ; ട്രഷററായി നിധീഷ് പാലക്കല്‍

ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ  സമീക്ഷയു യു.കെ യുടെ ബോസ്റ്റണ്‍ ബ്രാഞ്ച് ഉദ്ഘാടനം  സഖാവ്.ഷാജി പി മത്തായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സമിതി അംഗം സഖാവ്.ജോഷി ഇറക്കത്തില്‍ നിര്‍വ്വഹിച്ചു.

സഖാവ്.ഭാസ്‌കര്‍. വി പുരയില്‍ സ്വാഗതം ആശംസിച്ചു.

Loading...

സഖാവ് ധീരജിന് ആദരാഞ്ജലികളര്‍പ്പിച്ച് കൊണ്ട് സഖാവ് സന്തോഷ് ദേവസ്സി രക്തസാക്ഷി പ്രമേയമവതരിപ്പിച്ചു. കോവിഡ് കാരണം ഈ കാലയളില്‍ നമ്മെ വിട്ടു പോയ കലാസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം സഖാവ് മജോ വെരനാ നിയും അവതരിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത ഓരോ അംഗങ്ങളും സ്വയം പരിചയപ്പെടുത്തുകയും,സമീക്ഷയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിതാഴെ പറയുന്നവരെ യോഗം ഏക കണ്‌ഠേന ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്  സ.ഷാജി പി.മത്തായി. സെക്രട്ടറി  സ.സന്തോഷ് ദേവസ്സി ജോ.സെക്രട്ടറി. സ.മജോ വെരനാനി. വൈ. പ്രസിഡന്റ് സ. ജിതിന്‍ തുളസി.ട്രഷറര്‍ സ.നിധീഷ്  പാലക്കഎക്‌സി മെമ്പര്‍സ.അനീഷ് ചന്ദ്

സ. ദീപു. ബ്രാഞ്ച് ഭാരവാഹികളെ ത്തന്നെ ദേശീയ സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു. നാട്ടില്‍ നിന്നും സമ്മേളനത്തിനഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് സ.അനീഷ് കെ.പി ( cpm പെരിന്തല്‍മണ്ണAcഅംഗം,DYFI മലപ്പുറം DC ,പെരിന്തല്‍മണ്ണ ബ്ലോക്ക് സെക്രട്ടറി) സ.സുരേഷ് വെള്ളിമംഗലം (കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹി, ദേശാഭിമാനി തിരുവനന്തപുരം സീനിയര്‍ എഡിറ്റര്‍,)സ. വിഷ്ണു എന്‍ ആര്‍ (SFI സംസ്ഥാന കമ്മറ്റി, കോട്ടയം ജില്ലാ J. Sec) എന്നിവര്‍ സംസാരിച്ചു.

ജനുവരി 22നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിനും സമീക്ഷയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം പൂര്‍ണ്ണ പിന്തുണ അറിയിച്ചു

 

സ. നിധീഷിന്റെ

നന്ദി പ്രകാശനത്തോടെ യോഗനടപടികള്‍ സമാപിച്ചു.

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.