CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 14 Seconds Ago
Breaking Now

ആവേശത്തിരയിളക്കി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്ന AIC പതാകാജാഥ ; ദേശീയസമ്മേളനം ഫെബ്രുവരി 5,6 ഹീത്രൂവില്‍

സിപിഐ(എം) അന്താരാഷ്ട്രവിഭാഗമായ അസ്സോസ്സിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC) ദേശീയ സമ്മേളനത്തിന്റെ പതാകാറാലി ലണ്ടനില്‍ നടന്നു. ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും വിവിധ പ്രദേശങ്ങളില്‍ നിന്ന് വനിതകളും വിദ്യാര്‍ത്ഥി പ്രതിനിധികളും അടക്കം നൂറിലേറെ പ്രവര്‍ത്തകര്‍ ജനുവരിയിലെ മരംകോച്ചുന്ന തണുപ്പിനെ അവഗണിച്ചു ചെങ്കൊടിയേന്തി ലണ്ടനില്‍ ആവേശപൂര്‍വം ഒത്തുചേര്‍ന്നു.

സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള രക്തപതാക കമ്മ്യൂണിസ്റ്റ്  ആചാര്യന്‍ കാള്‍ മാര്‍ക്‌സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ  ഹൈഗേറ്റ് സെമിത്തേരിയില്‍ പാര്‍ട്ടി സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സില്‍ നിന്ന്  സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍  സ.ബിനോജ് ജോണും കണ്‍വീനര്‍ സ.രാജേഷ് കൃഷ്ണയും ചേര്‍ന്ന് ഏറ്റുവാങ്ങി. പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ സ.കാര്‍മല്‍ മിറാന്‍ഡ , സ.മൊഹിന്ദര്‍ സിദ്ധു, സ.അവ്താര്‍ ഉപ്പല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ.രാജേഷ് ചെറിയാന്‍,സ.ജനേഷ് നായര്‍, സ.പ്രീത് ബെയ്ന്‍സ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് റാലിയായി പതാക മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറിയില്‍ എത്തിച്ചു.  ലെനിന്‍ തന്റെ പത്രമായ ഇസ്‌ക്ര (Spark)യുടെ 17 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചതു ഈ കെട്ടിടത്തില്‍ വെച്ചാണ്. ആവേശപൂര്‍വ്വം മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നത്.

സിപിഐ(എം) 23ആം പാര്‍ട്ടികോണ്‍ഗ്രസ്സിനോടനുബന്ധിച്ചു ഫെബ്രുവരി 5,6 തീയ്യതികളില്‍ ഹീത്രൂവിലാണ്  അസ്സോസ്സിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC) ദേശീയ സമ്മേളനം നടക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.