CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 7 Minutes 35 Seconds Ago
Breaking Now

സ്വവര്‍ഗ്ഗ വിവാഹവും, മുസ്ലീങ്ങളെയും കുറിച്ച് 'ബൈബിള്‍ കാഴ്ചപ്പാട്' പങ്കുവെച്ചു; 'നന്നാകാന്‍' കോഴ്‌സിന് അയച്ചതിനെ തുടര്‍ന്ന് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയിലെ ജോലി രാജിവെച്ച ഇലക്ട്രീഷ്യന്‍ മതപരമായ വിവേചനത്തിന് എന്‍എച്ച്എസിന് എതിരെ കേസുമായി മുന്നോട്ട് പോകാന്‍ അനുവാദം

യാഥാസ്ഥിതിക ക്രിസ്ത്യന്‍ സാമൂഹിക മൂല്യങ്ങളും, ക്രിസ്ത്യന്‍ ലൈംഗിക സദാചാരവും ബൈബിള്‍ അനുസരിച്ച് രൂപപ്പെട്ടതാണെന്ന് വാക്കര്‍ പറയുന്നു

സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരായ മതപരമായ വിശ്വാസം പങ്കുവെച്ചതിന്റെ പേരില്‍ കോഴ്‌സിന് അയച്ചതില്‍ പ്രതിഷേധിച്ച് ജോലി രാജിവെച്ച ക്രിസ്ത്യന്‍ ഇലക്ട്രീഷ്യന് എന്‍എച്ച്എസിനെതിരെ നഷ്ടപരിഹാരം തേടാന്‍ അനുവാദം നല്‍കി കോടതി. ബ്രിസ്‌റ്റോള്‍ സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ബ്രയാന്‍ വാക്കര്‍ 2020ലാണ് ജോലി രാജിവെച്ചത്. സഹജീവനക്കാരോട് പരമ്പരാഗത ബൈബിള്‍ മൂല്യങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ ഹെല്‍ത്ത് സര്‍വ്വീസ് മോശമായി രീതിയില്‍ പെരുമാറിയെന്ന് വാദിച്ചായിരുന്നു രാജി. 

സ്വവര്‍ഗ്ഗ ബന്ധങ്ങള്‍, വ്യത്യസ്ത വംശത്തില്‍ പെട്ടവരുടെ ബന്ധങ്ങള്‍, മുസ്ലീങ്ങള്‍ എന്നിവരെ കുറിച്ച് വാക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു സഹജീവനക്കാരന്‍ മാനേജ്‌മെന്റിനെ അറിയിച്ചു. ഇതോടെയാണ് നോര്‍ത്ത് ബ്രിസ്‌റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റ് ഇദ്ദേഹത്തോട് ഇക്വാളിറ്റി & ഡൈവേഴ്‌സിറ്റി ട്രെയിനിംഗിന് വിധേയമാകാന്‍ ആവശ്യപ്പെട്ടത്. കൂടാതെ മുന്നറിയിപ്പ് എഴുതി നല്‍കുകയും ചെയ്തു. 

തീരുമാനത്തിന് എതിരായ അപ്പീല്‍ തള്ളിയതോടെ വാക്കര്‍ രാജിവെച്ചു. ക്രിസ്ത്യന്‍ ഇതര വിശ്വാസങ്ങള്‍ക്കും, ന്യൃൂനപക്ഷ ലൈംഗിക ബന്ധങ്ങള്‍ക്കും, ട്രാന്‍സ്‌ജെന്‍ഡര്‍ വിശ്വാസങ്ങള്‍ക്കും അമിതപ്രാധാന്യം അനാരോഗ്യകരമാണെന്ന് വാക്കര്‍ അവകാശപ്പെടുന്നു. വിവാഹം സ്ത്രീയും, പുരുഷനും തമ്മില്‍ നടക്കേണ്ടതാണെന്നും ഇദ്ദേഹം കരുതുന്നു. ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും ഇസ്ലാം സ്വാധീനം വര്‍ദ്ധിക്കുന്നതിനെയും വാക്കര്‍ എതിര്‍ക്കുന്നു. 

യാഥാസ്ഥിതിക ക്രിസ്ത്യന്‍ സാമൂഹിക മൂല്യങ്ങളും, ക്രിസ്ത്യന്‍ ലൈംഗിക സദാചാരവും ബൈബിള്‍ അനുസരിച്ച് രൂപപ്പെട്ടതാണെന്ന് വാക്കര്‍ പറയുന്നു. എന്തായാലും ഈ മൂല്യങ്ങള്‍ ഇനി എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ പരിശോധിക്കും. ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല വാക്കറുടെ വാദങ്ങളെന്നാണ് എന്‍എച്ച്എസ് വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ ജഡ്ജ് വാക്കറുടെ വിശ്വാസങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവിടുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.