CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 52 Seconds Ago
Breaking Now

ബര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

യേശുക്രിസ്തുവിന്റെ കഴുതയുടേയും കഴുത കുട്ടിയുടേയും പുറത്തേറിയുള്ള ജറുസലേം പ്രവേശത്തെ അനുസ്മരിക്കുന്ന ഓശാന പെരുന്നാള്‍ ബര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി സമുചിതമായി കൊണ്ടാടി.   പള്ളി കൂദാശക്ക് ശേഷമുള്ള ആദ്യത്തെ ഓശാന പെരുന്നാളിന് വികാരി റവറന്റ് ഫാദര്‍ മാത്യു ഏബ്രഹാം പാലത്തിങ്കല്‍ മുഖ്യ കാര്‍മികനായിരുന്നു. 

കര്‍ത്താവിന്റെ യേറുശലേമിക്കിലുള്ള യാത്രയെ അനുസ്മരിക്കുന്ന പ്രദിക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കയ്യില്‍ കുരുത്തോല ഏന്തി കൊടി കുട കുരിശ് എന്നിവയുമായി നടത്തിയ അനുഗ്രഹ പ്രദമായ  പ്രദിക്ഷിണത്തില്‍ പൂവുകള്‍ വഴിയില്‍ വിതറി കുട്ടികള്‍ കര്‍ത്താവിന്റെ യാത്ര പുനരാവിഷ്‌കരിച്ചു.

കര്‍ത്താവായ ക്രിസ്തുവിനെ പ്രതീകാത്മമായി പ്രദക്ഷിണത്തിലൂടെ വരവേറ്റതിനുപരിയായി ഹൃദയത്തില്‍ സ്വീകരിക്കണമെന്നും വിശുദ്ധവാരത്തില്‍ കമ്പിടുമ്പോളെല്ലാം നമ്മുടെ കര്‍ത്താവിന്റെ തിരു മുറിവുകളെ ധ്യാനിക്കണമെന്നും വികാരി അനുസ്മരിപ്പിച്ചു. 

തുടര്‍ന്ന് വചന ശുശ്രൂഷ നടത്തിയ യൂത്ത് മൂവ് മെന്റിന്റെ പ്രവര്‍ത്തകനും സണ്ടേസ്‌ക്കൂള്‍ അദ്ധ്യാപകനുമായ ആഷ്വിന്‍ ഷാജി മാത്യു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിളിച്ചോതുന്നതാണ് ഓശാന ഞായറാഴ്ചത്തെ ശുശ്രൂഷകള്‍ എന്ന് സൂചിപ്പിച്ചു. 

പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് അതിലൂടെ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് ആഷ് വിന്‍ ഉദ്‌ബോധിപ്പിച്ചു.  സെക്രട്ടറി, ട്രസ്റ്റി, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

കര്‍ത്താവിന്റെ തിരുവത്താഴത്തെ ഓര്‍മിപ്പിക്കുന്ന പെസഹാ പെരുന്നാള്‍ ഏപ്രില്‍ 13ാം തിയതി ബുധനാഴ്ച വൈകുന്നേരം 6.30ന് ആരംഭിക്കുമെന്നും,  നമ്മുടെ കര്‍ത്താവിന്റെ ക്രൂശുമരണത്തെ അനുസ്മരിപ്പിക്കുന്ന ദു:ഖവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ പതിനാലാം തിയതി വെള്ളിയാഴ്ച രാവിലെ 8.30 മുതലും,  ഉയര്‍പ്പ് പെരുന്നാള്‍ ശനിയാഴ്ച്ച വൈകുന്നേരം 6.30 മുതലും കൊണ്ടാടുന്നതാണ് എന്നും എല്ലാ വിശ്വാസികളെയും പെസഹാ വ്യാഴം ദുഖവെള്ളി ഉയര്‍പ്പ് ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും വികാരി അറിയിക്കുന്നു.  

Church address

St. Stephen's Indian Orthodox Church,

427 Brays Road

Sheldon,

Birmingham,

B26 2RR.

 




കൂടുതല്‍വാര്‍ത്തകള്‍.