CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 12 Minutes 12 Seconds Ago
Breaking Now

നഴ്‌സിങ് ദിനത്തില്‍ അവാര്‍ഡ്, നോമിനേഷന്‍ വഴിയുള്ള ഡെയ്‌സി അവാര്‍ഡ് നേടിയത് സ്റ്റാഫോഡിലെ നഴ്‌സ് മഞ്ജു മാത്യു

കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ മഞ്ജുവിന്റെ അര്‍പ്പണ മനോഭാവമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.

അപ്രതീക്ഷിതമായി അന്താരാഷ്ട്ര ബഹുമതിയോടെ പുരസ്‌കാരം നഴ്‌സിങ് ഡേയില്‍ കൈയ്യില്‍ കിട്ടിയ സന്തോഷത്തിലാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സിലെ തിയറ്റര്‍ നഴ്‌സായ മഞ്ജു തോമസ്. ഏതൊരു നഴ്‌സും ആഗ്രഹിക്കുന്ന ദിവസം തന്നെ ഡെയ്‌സി അവാര്‍ഡ് മഞ്ജുവിന് ലഭിച്ചിരിക്കുകയാണ്. ജോലിക്കിടെയാണ് ഈ സന്തോഷ വാര്‍ത്തയെത്തിയത്. മഞ്ജുവിന്റെ ഭര്‍ത്താവ് അനീഷ് മാത്യുവും ഇതേ ആശുപത്രിയില്‍ തന്നെ അനസ്‌തെറ്റിക് പ്രീക്ടീഷണര്‍ നഴ്‌സാണ്. ആ സന്തോഷ നിമിഷത്തിന് സാക്ഷിയാകാന്‍ ട്രസ്റ്റ് അധികൃതര്‍ അനീഷിനേയും ജോലിക്കിടെ വിളിക്കുകയായിരുന്നു. 

സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരളൈറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അനീഷ്. 

വിദ്യാര്‍ത്ഥികളായ ആല്‍ഫിയും അമ്മുവുമാണ് മക്കള്‍.

കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ മഞ്ജുവിന്റെ അര്‍പ്പണ മനോഭാവമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ഡെയ്‌സി അവാര്‍ഡ് ഫോര്‍ എക്‌സ്ട്രാ ഓര്‍ഡിനറി എന്ന വിഭാഗത്തിലാണ് മഞ്ജുവിന് പുരസ്‌കാരം ലഭിച്ചത്. രോഗികളോടുള്ള സൗഹാര്‍ദ്ദ മനോഭാവമാണ് മഞ്ജുവിനെ നോമിനേറ്റ് ചെയ്യാന്‍ കാരണവും. ക്രിറ്റിക്കല്‍ കെയര്‍ സംവിധാനത്തിലെ പ്രധാന വ്യക്തിയാണ് മഞ്ജുവെന്ന് ഹോസ്പിറ്റലിലെ ഹെഡ് ഓഫ് നഴ്‌സ് അഭിപ്രായപ്പെടുന്നു.

കുറ്റമറ്റ പെരുമാറ്റം മഞ്ജുവിന്റെ പ്രത്യേകതയാണ്. പുതിയതായി ജോലിക്കെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ ജോലിയ്ക്കായി ഒരുക്കാന്‍ മഞ്ജുവിന് പ്രത്യേക വൈഭവമുണ്ടെന്ന് തിയറ്റര്‍ കോ ഓഡിനേറ്ററായ ഗെയ്‌നോര്‍ ഹാന്‍കോക് പറയുന്നു.

സേവന മികവിന് രോഗികളുടെ നിര്‍ദ്ദേശം വഴിയാണ് അമേരിക്കയില്‍ നിന്നും ഡേയ്‌സി ഫൗണ്ടേഷന്‍ അവാര്‍ഡ് യുകെയിലെത്തിയത്. രോഗികള്‍ നല്‍കുന്ന നോമിനേഷന്‍ അടിസ്ഥാനമാക്കി എന്‍എച്ച്എസ് ജീവനക്കാരെയാണ് ഡെയ്‌സ് അവാര്‍ഡ് തേടിയെത്തുന്നത്. നഴ്‌സുമാര്‍ക്കുള്ള വലിയ അംഗീകാരമാണിത്.

അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്‌സിന് ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ പൊതു ചടങ്ങ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റും എ ഹീല്‍സ് ടച്ച് എന്ന ആലേഘനം ചെയ്ത പുരസ്‌കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്. ഈ അവാര്‍ഡ് ആദ്യം ലഭിക്കുന്ന മലയാളി നോട്ടിങ്ഹാമിലെ നിഷ തോമസ് ആയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.