CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 41 Seconds Ago
Breaking Now

ഗ്യാന്‍വാപി മസ്ജിദിലെ സംഭവങ്ങള്‍ ബാബറി മസ്ജിദില്‍ പണ്ടു നടന്ന കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു; എംഎ ബേബി

കോടതി നിര്‍ദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയത്. ഈ പരിശോധന തന്നെ തര്‍ക്കവിഷയമാണ്.

വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ബാബറി മസ്ജിദില്‍ പണ്ടു നടന്ന കാര്യങ്ങളെ ഓര്‍മിപ്പിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന പേരില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി നിര്‍ദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയത്. ഈ പരിശോധന തന്നെ തര്‍ക്കവിഷയമാണ്. പരിശോധനയുടെ ഫലം പോലും വരുന്നതിനു മുമ്പ് ഒരു പക്ഷത്തിനുവേണ്ടി കോടതിയില്‍ പോയയാളുടെ വാക്ക് കേട്ട് പള്ളിയില്‍ വിശ്വാസികള്‍ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അവിടെ ഒരു ശിവലിംഗം കണ്ടു എാണ് ഇയാളുടെ അഭിപ്രായം. അത് കിണറ്റിലെ ഫൗണ്ടന്‍ ആണൊണ് പള്ളി നടത്തിപ്പുകാര്‍ പറയുന്നത്.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഉന്നതനീതിപീഠം ഇടപെടുമെന്നും നീതിപൂര്‍വ്വമായ ഒരു തീരുമാനം എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് ഉണ്ടായ നടപടികള്‍ നമ്മുടെ മതനിരപേക്ഷരാഷ്ട്രഘടനയ്ക്ക് കടകവിരുദ്ധമാണെും എംഎ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗ്യാന്‍വാപി മസ്ജിദില്‍ നമസ്‌കാരത്തിനായി അംഗസ്‌നാനം ചെയ്യുന്ന കിണര്‍ വറ്റിച്ചപ്പോള്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുപക്ഷ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പ്രദേശം സീല്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിനും അര്‍ദ്ധസൈനിക വിഭാഗത്തിനും പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ കിണറിന്റെ ഫൗണ്ടന്‍ ആണ് ശിവലിംഗമായി അവകാശപ്പെടുത് എന്നാണ് മസ്ജിദ് നടത്തിപ്പുകാര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഇന്നു നടന്ന സംഭവങ്ങള്‍ ബാബറി മസ്ജിദില്‍ പണ്ടു നടന്ന കാര്യങ്ങളെ ഓര്‍മിപ്പിക്കുന്നു. കോടതി നിര്‍ദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയത്. ഈ പരിശോധന തന്നെ തര്‍ക്കവിഷയമാണ്. ആ പരിശോധനയുടെ ഫലം പോലും വരുന്നതിനു മുമ്പ് ഒരു പക്ഷത്തിനുവേണ്ടി കോടതിയില്‍ പോയയാളുടെ വാക്ക് കേട്ട് പള്ളിയില്‍ വിശ്വാസികള്‍ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അവിടെ ഒരു ശിവലിംഗം കണ്ടു എന്നാണ് ഇയാളുടെ അഭിപ്രായം. അത് കിണറ്റിലെ ഫൗണ്ടന്‍ ആണെന്നാണ് പള്ളി നടത്തിപ്പുകാര്‍ പറയുന്നത്.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഉന്നതനീതിപീഠം ഇടപെടുമെന്നും നീതിപൂര്‍വ്വമായ ഒരു തീരുമാനം എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് ഉണ്ടായ നടപടികള്‍ നമ്മുടെ മതനിരപേക്ഷരാഷ്ട്രഘടനയ്ക്ക് കടകവിരുദ്ധമാണ്. ആരാധനാലയനിയമത്തിന്റെ ലംഘനവുമാണിത്. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിലകല്പിക്കാത്ത ഭരണാധികാരികള്‍ ഉള്ള നാട്ടില്‍ ഇത്തരം അനീതികള്‍ക്കും ആപല്‍ക്കരമായ വിധ്വംസകനീക്കങ്ങള്‍ക്കുമെതിരേ ജനങ്ങള്‍ തന്നെ മുന്നോട്ടിറങ്ങേണ്ടിയിരിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.