CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 39 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം ആശുപത്രിയില്‍ നഴ്‌സ് വിഷം കൊടുത്ത കുഞ്ഞിന്റെ സ്ഥിതി പെട്ടെന്ന് മോശമായി; 27 വയസ്സുകാരിയുടെ മുന്‍ കേസുകള്‍ അന്വേഷിച്ച് അധികൃതര്‍; ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കത്തയച്ച് എന്‍എച്ച്എസ്

കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ആശുപത്രിയാണ് പോലീസിനെ ബന്ധപ്പെട്ടത്

കുട്ടികളുടെ നഴ്‌സ് വിഷം കൊടുത്തതിനെ തുടര്‍ന്ന് മരണപ്പെട്ട കുഞ്ഞിന്റെ അവസ്ഥ അതിവേഗത്തില്‍, അപ്രതീക്ഷിതമായി മോശമാകുകയായിരുന്നുവെന്ന് വെളിപ്പെടുത്തി എന്‍എച്ച്എസിന്റെ കത്ത്. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചെറിയ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച അറസ്റ്റിലായ 27-കാരിയായ നഴ്‌സിന്റെ മുന്‍കാല കേസുകളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകള്‍ ദൂരീകരിക്കാനാണ് എന്‍എച്ച്എസ് ആശുപത്രി കത്തയിച്ചിരിക്കുന്നത്. ഇവരുടെ കുട്ടികള്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കാനാണ് ഇത്. 'പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഒരു കുഞ്ഞ് പെട്ടെന്ന്, അപ്രതീക്ഷിതമായി സ്ഥിതി മോശമായതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഇത് സംഭവിക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്', കത്ത് വ്യക്തമാക്കി. A 27-year-old nurse was arrested at home on Thursday, just hours after an infant's death at Birmingham Children's Hospital

സംഭവത്തില്‍ ഞെട്ടലുണ്ടെന്നും, അവസ്ഥ വളരെ ഭയപ്പെടുത്തുന്നതാണെന്നും കത്ത് ലഭിച്ച രക്ഷിതാവ് 38-കാരി ടിനാ ടേണര്‍ ടെലിഗ്രാഫിനോട് പറഞ്ഞു. അന്വേഷണവിധേയമായി പ്രതിയെ റിലീസ് ചെയ്തിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് സ്ഥിരീകരിച്ചു. 

നഴ്‌സ് അറസ്റ്റിലായതോടെ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ഞെട്ടലിലായി. ഇവരെ ഡ്യൂട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ആശുപത്രിയാണ് പോലീസിനെ ബന്ധപ്പെട്ടത്. ഇപ്പോള്‍ ആരോപണവിധേയയായ നഴ്‌സിന്റെ മുന്‍കാല കേസുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.