ഹാരി രാജകുമാരന്‍ മറ്റൊരു ലോകത്തേക്ക് ആകര്‍ഷിക്കപ്പെട്ടതായി ചിന്തിച്ച് ജ്യേഷ്ഠന്‍ വില്ല്യം രാജകുമാരന്‍. ഹാരിയുമായി മിണ്ടാന്‍ പോലും കൂട്ടാക്കാത്ത അവസ്ഥയിലേക്ക് വില്ല്യമിനെ കൊണ്ടെത്തിച്ചത് പലവിധ കാരണങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തില്‍ കെയ്റ്റിനെ അപമാനിച്ചെന്നും ഇദ്ദേഹം കരുതുന്നു.
സീനിയര്‍ റോയല്‍ പദവിയില്‍ നിന്നും പിന്‍വാങ്ങി ഭാര്യ മെഗാന്‍ മാര്‍ക്കിളിനൊപ്പം യുഎസിലേക്ക് പോയതോടെയാണ് സഹോദരന്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്. ഇതിന് ശേഷം ഹാരിയും, ഭാര്യയും ഇതിലേക്ക് എണ്ണ പകരാനുള്ള പല പരിപാടികളും നടത്തുകയും ചെയ്തു. ഇതില്‍ സുപ്രധാനമായി മാറിയത് ഒപ്രാ വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖമാണെന്നാണ് റിപ്പോര്‍ട്ട്.
അനുജന്‍ ഇതിനകം മറ്റൊരു ലോകത്തേക്ക് ആകര്‍ഷിക്കപ്പെട്ടെന്നാണ് കേംബ്രിഡ്ജ് ഡ്യൂക്ക് ചിന്തിക്കുന്നതെന്ന് ശ്രോതസ്സുകള്‍ പറയുന്നു. 'വില്ല്യമിന് നാടകം അലര്‍ജിയാണ്. എന്നാല്‍ ഹാരിയാകട്ടെ കുടുംബത്തിലെ വിഴുപ്പ് ആഗോള തലത്തില്‍ അലക്കുകയാണ്. ഭാവിയില്‍ ഇരുവരും ഒത്തുചേര്‍ന്നേക്കാം, എന്നാലും നിലവില്‍ ഇതിന് സാധ്യതയില്ല', ശ്രോതസ്സ് മെയിലിനോട് പറഞ്ഞു.
ഹാരി സന്തോഷമായിരിക്കണമെന്ന് തന്നെയാണ് വില്ല്യം ആഗ്രഹിക്കുന്നതെന്നും ശ്രോത്സസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനിടെ ചെളിവാരി എറിയുന്നത് അവസാനിപ്പിച്ചാല്‍ എല്ലാം ക്ഷമിക്കാനും, മറക്കാനും വഴിയൊരുങ്ങും, റിപ്പോര്‍ട്ട് പറയുന്നു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെ വില്ല്യം സഹോദരനായി സമയം മാറ്റിവെച്ചിരുന്നില്ല. സെന്റ് പോള്‍സ് കത്തീഡ്രലിലെ താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസിനിടെ പരസ്പരം സംസാരിക്കനും സഹോദരങ്ങള്‍ തയ്യാറായില്ല.