സഹപ്രവര്‍ത്തകന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്ന കാരണത്താല്‍ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ബ്രിട്ടനിലെ വില്‍റ്റ്‌ഷെയര്‍ പൊലീസ്. സഹപ്രവര്‍ത്തകന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും അശ്ലീല കമന്റ് പറയുകയും ചെയ്തതിനാണ് ശിക്ഷ. അഞ്ചു ദിവസം നീണ്ട ട്രയലിന് ശേഷമാണ് ഓഫീസര്‍ അഡാം റീഡ്‌സിനെ പിരിച്ചുവിട്ടത്. പുതിയതായി ജോലിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥനോടാണ് മോശമായി പെരുമാറിയത്.
സഹപ്രവര്‍ത്തകന്റെ വസ്ത്രത്തിനുള്ളിലൂടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച ശേഷം അശ്ലീല കമന്റ് പറഞ്ഞെന്നതാണ് കുറ്റം. മറ്റുള്ളവരുടെ മുന്നില്‍ വച്ച് പുതിയ വ്യക്തിയെ അപമാനിക്കുന്ന തരത്തിലാണ് അഡാം പെരുമാറിയത്. റാഗിങ്ങിന്റെ ഭാഗമെന്നാണ് അഡാം പറയുന്ന ന്യായീകരണം.
2021 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഇരയായ ഉദ്യോഗസ്ഥന്‍ കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ റീഡ്‌സിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. യുകെയില്‍ എവിടേയും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇനി ഇദ്ദേഹത്തിന് ജോലി ചെയ്യാനാകില്ല.