CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 14 Seconds Ago
Breaking Now

30% ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍; എന്‍എച്ച്എസിനെ കുഴപ്പത്തിലാക്കി ബിഎംഎ യൂണിയന്‍; 100,000 പൗണ്ട് വാര്‍ഷിക ശമ്പളം വാങ്ങുന്ന ജിപിമാര്‍ക്കും, ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും 'കൂറ്റന്‍' വര്‍ദ്ധനവ് ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം വിജയം; അംഗീകരിച്ചില്ലെങ്കില്‍ സമരം?

ബ്രൈറ്റണില്‍ ചേര്‍ന്ന ബിഎംഎ വാര്‍ഷിക യോഗത്തിലാണ് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്

ബ്രിട്ടനിലെ വിവിധ പബ്ലിക് സെക്ടര്‍ മേഖലയിലുള്ള ജീവനക്കാര്‍ പല തോതിലുള്ള ശമ്പളവര്‍ദ്ധനവ് നേടിയെടുക്കാനുള്ള സമരത്തിലാണ്. ഇതിനിടയില്‍ റെക്കോര്‍ഡ് ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എച്ച്എസ് ഡോക്ടര്‍മാരും, ജിപിമാരും സമ്മര്‍ദം ശക്തമാകുന്നത്. 30% വര്‍ദ്ധനവ് തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുടെ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

അടുത്ത അഞ്ച് വര്‍ഷത്തില്‍ കൂറ്റന്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയെടുക്കാനാണ് ബിഎംഎ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുക. 2008 മുതല്‍ പണപ്പെരുപ്പം മൂലം ഡോക്ടര്‍മാര്‍ക്ക് മില്ല്യണുകള്‍ നഷ്ടം സംഭവിച്ചെന്നാണ് ഇവരുടെ വാദം. ശമ്പളം പുനഃസ്ഥാപിക്കാന്‍ പിക്കറ്റ് ലൈനുകളില്‍ തങ്ങളും ചേരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമരത്തിന് ഇറങ്ങാനുള്ള സാധ്യത ഏറെയാണെന്നും ബിഎംഎ കൂട്ടിച്ചേര്‍ത്തു. Junior doctors have already threatened to strike this year over pay in echoes of the 2016 industrial dispute which saw them walk off the job multipole times in 2016 (pictured)

ബ്രൈറ്റണില്‍ ചേര്‍ന്ന ബിഎംഎ വാര്‍ഷിക യോഗത്തിലാണ് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ വര്‍ഷത്തില്‍ 100,000 പൗണ്ട് ശരാശരി നേടുന്ന ജിപിമാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ബന്ധിത ശമ്പള വര്‍ദ്ധനയ്ക്കായാണ് വാദം ഉയരുക. എന്നാല്‍ യൂണിയനുകളുടെ വര്‍ദ്ധനവ് ആവശ്യങ്ങളെ മന്ത്രിമാര്‍ ചെറുക്കുകയാണ്. LONDON: CBA chairman Jo Sidhu QC (pictured) spoke to the crowds as he said that barristers are the 'poor persons of the justice system'

ഇത് ബ്രിട്ടന്റെ പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് ഇവര്‍ വാദിക്കുന്നു. 3 ശതമാനം പരിധിയ്ക്ക് ചുറ്റുവട്ടത്തുള്ള വര്‍ദ്ധനവാണ് പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ പ്രതീക്ഷിക്കേണ്ടതെന്ന് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍ ജോലിക്കാരുടെ സമരം കഴിഞ്ഞയാഴ്ച പിന്നിട്ട ശേഷം ഇന്നലെ 15% ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ക്രിമിനല്‍ നിയമ ബാരിസ്റ്റര്‍മാര്‍ പണിമുടക്ക് നടത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.