CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 54 Seconds Ago
Breaking Now

ആ സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന് ചേട്ടനോട് പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

പുതിയ സിനിമയ്ക്കായി ശരീരഭാരം കുറച്ച് മേക്കോവറില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു മാസം കൊണ്ട് ഇത്രയധികം ഭാരം കുറച്ചത് കണ്ട് ആരാധകരും അത്ഭുതപ്പെട്ടിരുന്നു. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയ്ക്കായാണ് ധ്യാന്‍ ഭാരം കുറച്ചിരിക്കുന്നത്.

'ചേട്ടന്‍ വിളിച്ചു ഇങ്ങനെ ഒരു സിനിമയുണ്ട് നീ തടി കുറക്കണം എന്ന് പറഞ്ഞു. വേറെ ആരോടും എനിക്ക് നോ പറയാന്‍ പറ്റും. അത് ഞാന്‍ ഏട്ടനോടും പറഞ്ഞു ഒരു പോയിന്റ് എത്തിയപ്പോള്‍ എനിക്ക് പറ്റില്ല എന്ന്. ഞാനിത് പെട്ടെന്ന് കുറച്ചതാണ്. ഭയങ്കര അണ്‍ഹെല്‍ത്തിയാണ്.'

'പടം അനൗണ്‍സ് ചെയ്തു കഴിഞ്ഞതിന് ശേഷം ഒരു പോയിന്റ് എത്തിയപ്പോള്‍ എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന് ചേട്ടനോട് പറഞ്ഞു. ചേട്ടന്‍ അങ്ങനെ പറയരുത് എന്ന് പറഞ്ഞു. ആ സമയത്ത് ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ ഫ്രിക്ഷന്‍ വന്നു. സിനിമയ്ക്ക് വേണ്ടിയാണ് തടി കുറക്കണം എന്ന് പറഞ്ഞത്.'

'പെട്ടെന്ന് ഒന്നൊന്നര മാസത്തില്‍ ഡയറ്റ് ചെയ്തു വര്‍ക്കൗട്ട് ചെയ്ത് ഫുഡ് ഒന്ന് കുറച്ചു. ഒരു പ്രായം കഴിയുമ്പോള്‍ ബോഡി പെട്ടെന്ന് റിയാക്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ഒരു സിനിമ ചെയ്ത സമയത്ത് കാലില്‍ കുറച്ച് ഇഞ്ചുറി ഉണ്ടായിരുന്നു. ഈ കാലിലും പ്രശ്‌നമുണ്ട്.'

'നമ്മള്‍ പുറമേന്ന് കാണുന്ന പോലെയല്ല. ഇവിടെ ഹെല്‍ത്ത് കണ്ടീഷന്‍ ഒക്കെ ഡിഫറെന്റ് ആണ്. ഏട്ടന്റെ സിനിമയ്ക്ക് വേണ്ടി അത് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം' എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, 'ഹൃദയം' സിനിമയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

 




കൂടുതല്‍വാര്‍ത്തകള്‍.