CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 19 Seconds Ago
Breaking Now

പത്തില്‍ മൂന്ന് നഴ്‌സുമാരും, കാല്‍ശതമാനം ഡോക്ടര്‍മാരും യുകെ ഇതര പൗരന്‍മാര്‍; ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാരെന്ന് കണക്കുകള്‍; 10.1 ശതമനാവും ഇന്ത്യക്കാര്‍; വിദേശ റിക്രൂട്ട്‌മെന്റ് എക്കാലവും സഹായിക്കില്ലെന്ന് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്

ഇന്ത്യക്കാരാണ് വിദേശ ജീവനക്കാരില്‍ മുന്നില്‍

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാര്‍ തന്നെയെന്ന് കണക്കുകള്‍. പത്തില്‍ മൂന്ന് നഴ്‌സുമാരും, ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തിലേറെയും യുകെ ഇതര പൗരന്‍മാരാണെന്നത് റെക്കോര്‍ഡ് കണക്കാണ്. 

എന്നാല്‍ വിദേശ റിക്രൂട്ട്‌മെന്റ് നടത്തി എല്ലാക്കാലവും വേക്കന്‍സികള്‍ നിറയ്ക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. എന്‍എച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ അന്താരാഷ്ട്ര ജീവനക്കാരെ ആശ്രയിക്കുന്നതും ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നുവെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. Is NHS still recruiting foreign nurses?

ജീവനക്കാരെ വിദേശത്ത് നിന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്‍എച്ച്എസ് ഡിജിറ്റലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 335,763 ഫുള്‍ടൈം ഇക്വലന്റ് (എഫ്ടിഇ) നഴ്‌സുമാരിലെയും, ഹെല്‍ത്ത് വിസിറ്റേഴ്‌സിലെ കാല്‍ശതമാനം പേരും വിദേശ പൗരന്‍മാരാണ്. 

മൂന്ന് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന നിലയിലാണ്. പത്തില്‍ രണ്ട് പേരാണ് ആ ഘട്ടത്തില്‍ യുകെ ഇതര ജീവനക്കാര്‍. 2009-ല്‍ വിദേശ ജീവനക്കാരുടെ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സില്‍ ഏകദേശം 214 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളുണ്ട്. 

ഇന്ത്യക്കാരാണ് വിദേശ ജീവനക്കാരില്‍ മുന്നില്‍. എഫ്ടിഇ നഴ്‌സുമാരിലും, ഹെല്‍ത്ത് വിസിറ്റേഴ്‌സിലും 10.1 ശതമാനവും ഇന്ത്യക്കാരാണ്. ഇതിന് പിന്നിലാണ് ഫിലിപ്പൈന്‍സ്, നൈജീരിയ, ഐറിഷ് ജീവനക്കാര്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.