CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 27 Minutes 56 Seconds Ago
Breaking Now

സെന്റ് മേരി മഗ്ദലീന്‍ ചര്‍ച്ചില്‍ സര്‍വ്വീസില്‍ പങ്കെടുക്കാനെത്തി ചാള്‍സ് രാജാവ്; ക്യാന്‍സര്‍ ബാധിതനായ ചാള്‍സ് മകന്‍ ഹാരിയുമായി കൂടിക്കാഴ്ച നടത്തിയത് സമ്മര്‍ദം കുറയ്ക്കാന്‍; ഒപ്പമുണ്ടായിരുന്നത് 30 മിനിറ്റ് മാത്രമെന്ന് റോയല്‍ എക്‌സ്‌പേര്‍ട്ട്

ലണ്ടന്‍ ക്ലിനിക്കില്‍ നിന്നും ഇറങ്ങിയ ശേഷം രാജാവ് സാന്‍ഡിഗ്രാം ഹൗസിലാണ് താമസിക്കുന്നത്

ക്യാന്‍സര്‍ ബാധിതനായ ചാള്‍സ് രാജാവ് ഹാരി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയത് അരമണിക്കൂര്‍ മാത്രമെന്ന് റോയല്‍ എക്‌സ്‌പേര്‍ട്ട്. ഇതുതന്നെ സ്വന്തം സമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാനായി ലക്ഷ്യമിട്ട് ചെയ്തതാണെന്നും വിദഗ്ധന്‍ പറയുന്നു. 

ക്യാന്‍സര്‍ ബാധിതനായെന്ന് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി 75-കാരന്‍ രാജാവ് സെന്റ് മേരി മഗ്ദലീന്‍ ചര്‍ച്ചില്‍ സര്‍വ്വീസില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു. ഒരാഴ്ചയോളമായി തനിക്ക് ബ്രിട്ടനിലെ പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയ്ക്കും, ആശംസകള്‍ക്കും നന്ദി അറിയിക്കുന്നതായി നേരത്തെ രാജാവ് വ്യക്തമാക്കിയിരുന്നു. King Charles attends church for first time since revealing he has cancer |  World News - Hindustan Times

അതേസമയം യുഎസില്‍ നിന്നും രോഗബാധിതനായ പിതാവിന് അരികിലേക്ക് പറന്നെത്തിയ ഹാരിയുമായി കൂടിക്കാഴ്ച അരമണിക്കൂറില്‍ ഒതുക്കിയത്, ദൈര്‍ഘ്യമേറിയ ചര്‍ച്ച മൂലമുള്ള അനാവശ്യ സമ്മര്‍ദത്തിലേക്ക് രാജാവ് പോകുന്നത് ഒഴിവാക്കാനാണെന്ന് മുന്‍നിര റോയല്‍ എക്‌സ്‌പേര്‍ട്ട് റോബര്‍ട്ട് ജോബ്‌സണ്‍ അവകാശപ്പെട്ടു. ഇപ്പോള്‍ രാജാവ് അല്‍പ്പം സമാധാനവും, നിശബ്ദതയും ആഗ്രഹിക്കുന്ന ഘട്ടമായതിനാലാണ് കൂടിക്കാഴ്ച പരിമിതപ്പെടുത്തിയത്. 

'അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം കൂട്ടാന്‍ താല്‍പര്യപ്പെടില്ല. രാജാവിന്റെ ആരോഗ്യം അത്ര സുഖകരമല്ല. ക്യാന്‍സര്‍ ചികിത്സയാണ് നടക്കുന്നത്. സമാധാനമായി ഇരിക്കുകയാണ് മികച്ച കാര്യം. ആരോഗ്യവിഷയത്തിന് പുറത്തേക്ക് സംസാരം നീണ്ടാല്‍ അത് രക്തസമ്മര്‍ദം ഉയര്‍ത്തും', ജോബ്‌സണ്‍ സണ്ണിനോട് പറഞ്ഞു. 

സാന്‍ഡിഗ്രാം എസ്റ്റേറ്റ് ചാപ്പലിലാണ് 76-കാരിയായ രാജ്ഞി കാമില്ലയ്‌ക്കൊപ്പം രാജാവ് സര്‍വ്വീസിനായി എത്തിയത്. റവ. കാനണ്‍ പോള്‍ വില്ല്യംസ് ഇവരെ സ്വാഗതം ചെയ്തു. ജനുവരി 29ന് ലണ്ടന്‍ ക്ലിനിക്കില്‍ നിന്നും ഇറങ്ങിയ ശേഷം രാജാവ് സാന്‍ഡിഗ്രാം ഹൗസിലാണ് താമസിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.