CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 44 Seconds Ago
Breaking Now

സാമ്പത്തികം ഞെരുക്കം; ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിച്ചുരുക്കാനുള്ള പദ്ധതികള്‍ വീണ്ടും മാറ്റിവെച്ച് ജെറമി ഹണ്ട്; സ്പ്രിംഗ് ബജറ്റില്‍ നിന്നും പദ്ധതി ഒഴിവാക്കാന്‍ നിര്‍ബന്ധിതനായി ചാന്‍സലര്‍; നികുതിയില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ്

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മുന്നറിയിപ്പ് വന്നതോടെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് 15 ബില്ല്യണ്‍ പൗണ്ടില്‍ താഴെയാണ് ഹണ്ടിന് ഇടമുള്ളത്

അടുത്ത മാസത്തെ ബജറ്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ മാറ്റിവെച്ച് ജെറമി ഹണ്ട്. നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള ഇടം പരിമിതമായി മാറിയതോടെയാണ് അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിഷയത്തിനായി നിലകൊള്ളുന്ന ടോറി എംപിമാര്‍ക്ക് വാര്‍ത്ത കനത്ത തിരിച്ചടിയാണ്. 

കടുപ്പമേറിയ പബ്ലിക് ഫിനാന്‍സുകള്‍ നികുതിയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ വരുത്തുന്നത് അസാധ്യമാക്കി മാറ്റിയെന്ന് ചാന്‍സലര്‍ സ്ഥിരീകരിക്കുന്നു. നിലവിലെ അവസ്ഥയില്‍ ടാക്‌സ് കുറയ്ക്കുന്നത് കടുത്ത ചെലവ് വര്‍ദ്ധനവുകള്‍ സമ്മാനിക്കുമെന്ന് ബജറ്റ് ചര്‍ച്ചകളില്‍ നിലപാട് വന്നുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 3 key announcements from Jeremy Hunt's 'back to work' budget - Raconteur

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിഷ്‌കാരം മാസങ്ങളായി ചാന്‍സലറുടെ പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്നു. ഹെഡ്‌ലൈന്‍ 40 ശതമാനം റേറ്റ് പകുതിയാക്കി ചുരുക്കാന്‍ പോലും ഉദ്ദേശിച്ചിരുന്നതാണ്. ഒരു ഘട്ടത്തില്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്നും സൂചനയുണ്ടായിരുന്നു. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സിനും, ബിസിനസ്സ് ടാക്‌സുകളും കുറയ്ക്കുന്നതില്‍ ശ്രദ്ധ നല്‍കാന്‍ ഹണ്ടും, ഋഷി സുനാകും തീരുമാനിച്ചതോടെ ഈ പദ്ധതി മാറ്റിവെച്ചു. 

അടുത്ത മാസത്തെ ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താന്‍ പ്രാഥമിക ചര്‍ച്ചകളില്‍ പദ്ധതി എത്തിയെങ്കിലും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്‍ഹെറ്റിറ്റന്‍സ് ടാക്‌സ് പരിഷ്‌കാരം ഉള്‍പ്പെടുത്തുമെങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് ടോറി ശ്രോതസ്സുകളും വിശദീകരിക്കുന്നു. 

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിക്കുറച്ച് ലേബര്‍ പാര്‍ട്ടിക്കും, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും എതിരായ ശക്തമായി നിലകൊള്ളാന്‍ ടോറികള്‍ക്ക് സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മുന്നറിയിപ്പ് വന്നതോടെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് 15 ബില്ല്യണ്‍ പൗണ്ടില്‍ താഴെയാണ് ഹണ്ടിന് ഇടമുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.