CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 21 Seconds Ago
Breaking Now

വിനീതിന്റെ സിനിമയാണെങ്കില്‍ ഞാന്‍ കഥ ചോദിക്കാറില്ല: അജു വര്‍ഗീസ്

'ഹൃദയം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

നിവിന്‍ പോളിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുമ്പോള്‍ താനൊരിക്കലും കഥ ചോദിക്കാറില്ലെന്നാണ് അജു വര്‍ഗീസ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മികച്ച ചിത്രമായിരിക്കുമെന്നും അജു വര്‍ഗീസ് പറയുന്നു.

ഞാന്‍ വിനീതിന്റെ സിനിമയിലേക്ക് പോകുമ്പോള്‍ കഥ ചോദിക്കാറില്ല. പറയാന്‍ പുള്ളി തയാറാണ്, എന്നാലും ഞാന്‍ ചോദിക്കാറില്ല. ഞാന്‍ ഡബ്ബ് ചെയ്തപ്പോള്‍ എനിക്ക് കോമ്പിനേഷന്‍ കൂടുതല്‍ ഉള്ളത് ധ്യാനമായിട്ട് ആണെന്ന് മനസിലായി. പ്രണവുമായും ഉണ്ട്, എന്നാലും കൂടുതല്‍ ധ്യാനിനൊപ്പം തന്നെയാണ്. പിന്നെ ഞാന്‍ പാസ് ചെയ്തുപോയ നിവിന്‍ പോളിയുടെ കുറച്ച് സീനുകള്‍ കണ്ടു. നിവിന് വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉള്ളു. എക്‌സറ്റന്‍ഡഡ് ക്യാമിയോ റോള്‍ ആണ് നിവിന്‍. പക്ഷെ ധ്യാനും നിവിനും എന്നെ അതില്‍ ഒരുപാട് എന്‍ഗേജ് ചെയ്യിപ്പിച്ചു.

നിവിന്‍ എന്നെ ഒരുപാട് ചിരിപ്പിച്ചു. ഞാന്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയുടെ സമയത്ത് പറഞ്ഞപോലെ നിവിന്‍ പോളിയുടെ ഒരു ഷോ ഉണ്ടായിരിക്കും ഈ സിനിമയിലും. ധ്യാന്‍ ഒരു മികച്ച നടന്‍ ആണെന്ന് ആ സിനിമയില്‍ കാണിച്ചിട്ടുണ്ട്. ധ്യാന്‍ എന്ന വ്യക്തിയുടെ അഭിനയം എന്നെ ഞെട്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ നാല് സിനിമയും അതായത് തിര, കുഞ്ഞിരാമായണം, കപ്യാര്‍, ഒരേമുഖം ഇതൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ധ്യാന്‍ അവതരിപ്പിച്ച സിനിമകള്‍ ആണ്

ബോക്‌സ് ഓഫീസില്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്ത സിനിമയുമാണ് ഇവ നാലും. പിന്നെ അങ്ങോട്ട് കഷ്ടപ്പെട്ടിട്ട് ഒരു സിനിമ മോശമായ റിസള്‍ട്ട് കൊടുത്തപ്പോള്‍ പോട്ടെ പുല്ല് എന്ന ആറ്റിറ്റിയൂഡ് പുള്ളി എടുത്തത് ആയിരിക്കും. അവനെ ആദ്യമായി കൊണ്ടുവന്ന ഗുരുവും അവന്റെ ചേട്ടന്‍ തന്നെയാണ്.

അവന്റെ കഴിവ് എന്താണെന്നു വിനീതിന് അറിയാം. ആ കഴിവിനെ വിനീത് നന്നായി ഉപയോഗിച്ചു. അത് ഒരു സന്തോഷമാണ്. ആ ടീസറില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എല്ലാ നാറികളും ഉണ്ടല്ലോ എന്നതും ഇത്രയും മണ്ടനായ ഒരു പ്രൊഡ്യൂസറെ ഞാന്‍ കണ്ടിട്ടില്ല എന്ന് പറയുമ്പോള്‍ വൈശാഖിന്റെ പേര് എഴുതി കാണിച്ചതാണ് എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത്. കൂട്ടുകാരനെ കളിയാക്കുമ്പോള്‍ ചിരി കൂടുമല്ലോ. അത് ആ സിനിമയില്‍ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്.' എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.